Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഞാൻ
കൊറോണ എന്ന എന്നെ ഒരു പക്ഷെ നിങ്ങൾ ആദ്യം കേട്ടിട്ടുണ്ടാവുക ചെക്കറിപ്പബ്ലിക് എന്ന കൊച്ചു രാജ്യത്തിന്റെ കറൻസിയുടെ പേര് എന്ന രീതിയിലായിരുന്നു . അന്നൊക്കെ കൊറോണ എന്ന പേരിനെ എല്ലാവർക്കും എന്തിഷ്ട്ടമായിരുന്നെന്നോ.. ? വര്ഷങ്ങള്ക്കു ശേഷം ചൈനയിലെ വുഹാനിൽ ലീവൻ ലിയാങ് എന്ന വ്യക്തിയിൽ 2019 ഡിസംബർ നു എന്നെ കണ്ടെത്തിയതോടെ ശാസ്ത്രലോകം എനിക്ക് നോവൽ കൊറോണ വൈറസ് എന്ന് പേരിട്ടു . അന്നൊന്നും ആരും എന്നെ അത്ര ഗൗനിച്ചില്ല . പിന്നീട് പതിയെ പതിയെ ഞാൻ ഒരാളിൽ നിന്നും പലരിലൂടെയും ചൈന മുഴുവനും പിന്നീട് ചൈനയും കടന്നു ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുന്നു . ലോക ജനത എന്റെ പേര് കേൾക്കുമ്പോൾ കിടു കിട വിറക്കുന്നു . വാതിലുകൾ കൊട്ടിയടച്ചു . ആരും പുറത്തിറങ്ങാതായി.
തെരുവോരങ്ങൾ കാലിയായി സമുദ്രങ്ങൾ ശാന്തമായി അതിനിടയിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എനിക്ക് പുതിയ ഒരു വിളിപ്പേരും നൽകി 'കോവിഡ് 19'. രാജ്യാന്തരങ്ങൾ കയറിയിറങ്ങി ഞാൻ നിങ്ങളുടെ ഇന്ത്യയിൽ തന്നെ ആദ്യമായ് കേരളത്തിലെത്തി. എന്നാൽ ആരോഗ്യത്തിൽ വിദ്യാ സമ്പന്നരായ കേരളക്കാർ എന്നോട് കാണിച്ച കൊടും ക്രുരതകൾ മറ്റു നാടുകളിൽ നിന്നും വ്യത്യസ്തമായിരുന്നു . കേരളക്കാർ എന്നെ കണ്ടയുടനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു . എല്ലാ വാതിലുകളും എനിക്ക് മുന്നിൽ കൊട്ടിയടച്ചു . ശാസ്ത്രം എനിക്കെതിരെ പൊരുതുകയാണ് ഞാൻ ഒരാളിൽ പ്രവേശിച്ചാൽ സാർസ് കോവ് 2 എന്ന രോഗത്തിലേക്കു ഞാൻ അവരെ നയിക്കും . ശാസ്ത്രം എനിക്കെതിരെ മരുന്നുകൾ പെട്ടെന്ന് തന്നെ കണ്ടെത്തുമെന്നെനിക്കറിയാം . അത് വരെ ഞാൻ പൊരുതും . എന്റെ വലിപ്പം നോക്കി എന്നെ നിസാരമാക്കിക്കളയരുത് .
അടങ്ങി ഒതുങ്ങി വീട്ടിലിരുന്നോളു ...
എന്നാൽ നിങ്ങൾ രക്ഷപ്പെടും .. .
നിങ്ങളുടെ വീട്ടുകാർ രക്ഷപ്പെടും .....
നിങ്ങളുടെ നാട്ടുകാർ രക്ഷപ്പെടും ....
നിങ്ങളുടെ രാജ്യം രക്ഷപ്പെടും .....
നിങ്ങളുടെ ലോകം രക്ഷപ്പെടും .....
ലോക ജനങ്ങൾ തന്നെ രക്ഷപ്പെടും.....
എന്ന്
നിങ്ങൾ ഭീതിയോടെ കാണുന്ന കൊറോണ
|