സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പരസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസ്ഥിതി

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ പരാമര ശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല.എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്.ഇന്റർനെറ്റിന്റെ ലോകത്തിലേക്ക് അധ:പതിച്ച് പോയ ഇന്നത്തെ തലമുറ പ്രക്യതിയിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാൽ അറിയാം പ്രകൃതിയിൽ ഒളിഞ്ഞിരിക്കുന്ന എത്രയോ ജീവജാലങ്ങളെ പറ്റി. പറഞ്ഞ പലതും പിന്നെ കാണാത്തതും പറയാത്തതുമായ പലതും ചേരുമ്പോഴാണ് പ്രകൃതി സുന്ദരമാകുന്നത്. പ്രകൃതിയിലെ ഓരോ വസ്തുക്കളും വിവിധ തരം ജീവികളുടെ വാസസ്ഥലങ്ങളാണ്. ഓറഞ്ചും ചന്ദനനിറവും ചേരുന്ന ഭംഗിയുള്ള മരക്കൂണുകൾ, ചുവപ്പും കറുപ്പും പൊട്ടുള്ള കുഞ്ഞൻ വണ്ടുകൾ, പലതരം ഉറുമ്പുകൾ, കടുംപച്ചനിറത്തിലെ പായലുകൾ, വീണ് കിടക്കുന്ന മരത്തടി പോലും എത്രയോ ജീവികളുടെ വാസസ്ഥലമാണെന്നറിയുമ്പോഴേ ഈ പ്രകൃതിയുടെ വൈവിധ്യം നമുക്ക് തിരിച്ചറിയാനാകൂ. നമ്മൾ നിസ്സാരമായി കരുതുന്ന ഒരു ചെറിയ കരിയില മാറ്റിയാൽ പോലും അതിനടിയിൽ ജീവിക്കുന്ന അട്ടകളെയും ചിതലുകളെയും പല വർണത്തിലുള്ള ഷഡ്പദ ങ്ങളെയും നമുക്ക് കാണാൻ സാധിക്കും
എന്നാൽ, പ്രകൃതിയുടെ മനോഹാരിതയെ മനസ്സിലാക്കാൻ നിൽക്കാതെ ആ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ് മനുഷ്യൻ.പരിസ്ഥിതി നശീകരണം എന്നാൽ, പാടം, ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക, കുന്നുകൾ, പാറകൾ ഇവയെ ഇടിച്ച് നിരപ്പാക്കുക, കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെ നിന്നും ജലാശയങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം, ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രാണിക് വസ്തുക്കളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം ,പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ, ഇവയൊക്കെയാണ് നമ്മളും മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരസ്ഥിതി ദോഷം എന്ന വിഷയം.എന്നാൽ ഇതൊന്നുമല്ല യഥാർഥ പരിസ്ഥിതി ദോഷം എന്നത് അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി, ഉൾകാബുള്ള ചിന്തകൾ, നിബന്ധനകൾ ഇല്ലാത്ത മനസ്സ് ഇവയെല്ലാം ആവശ്യമാണ്.
മനുഷ്യരാശി നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വിപത്തായി മൂന്നാം ലോകമഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാൽ ഇന്ന് പരിസ്ഥിതി മലിനീകരണം അധിലധികം ഭയാനകമായ രൂപം പ്രാപിച്ചിരിക്കുകയാണ്. ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരു പോലെ മലിനമായിരിക്കുന്നു. നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതിനനുസരിച്ച് സ്വാഭാവികമായും നഗരങ്ങളിൽ ജനപ്പെരുപ്പമുണ്ടാകും. അതോടൊപ്പം മാലിന്യവുംകുന്ന് കൂടും. പ്രകൃതിയാകുന്ന അമ്മയുടെ ആരോഗ്യം സുരക്ഷിതമായിരുന്നാൽ നമ്മൾ ശാസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ശുദ്ധവും, കഴിക്കുന്ന ഭക്ഷണം പോഷകാംശമുള്ളതുമായിത്തീരും.
അതിനാൽ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്.അതോടൊപ്പം തന്നെ ശുചിത്വത്തിന്റെ കാര്യവും നാം ഏറെ ശ്രദ്ധിക്കേണ്ടതാണ്.ഈ കൊറോണ കാലത്ത് ഏറെ പരാമർശിച്ചത് കൈ കഴുകുന്നതിന്നെ പറ്റിയാണല്ലൊ. പുതിയ പുതിയ രോഗങ്ങളിൽ നിന്നും നാം മുക്തരാകണമെങ്കിൽ പരിസ്ഥിതി സംരക്ഷണം ശ്രദ്ധിച്ചേ മതിയാവൂ.

ഫഹ്‍മിദ
10 F സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം