എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/അക്ഷരവൃക്ഷം/ചാക്കോചേട്ടന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചാക്കോട്ടേട്ടന്റെ സ്വപ്നം

ചാക്കോചേട്ടൻ രാവിലെ തന്നെ ഭയങ്കര തിരക്കിലാണ് . ചേട്ടൻറെ പുതിയ വീടിൻറെ പാലുകാച്ചലിന് ബന്ധുക്കളെയും മറ്റുള്ളവരെയും ക്ഷണിക്കുകയാണ് . അങ്ങനെ എല്ലാവരെയും ക്ഷണിച്ചു ചേട്ടൻ വിശ്രമിക്കാൻ ആയി ഇരുന്ന് ടി വി കണ്ടുകൊണ്ടിരുന്ന ചേട്ടൻ ഞെട്ടിപ്പോയി. പിന്നെ റോസിലിയേ…... എന്നൊരു ഒറ്റ വിളിയും . ചേച്ചി പേടിച്ച് ചേട്ടൻറെ അടുത്തേക്ക് ഓടിച്ചെന്നു . "എന്തിനാ മനുഷ്യ ഇങ്ങനെ കിടന്നു അലറുന്നത്" എന്ന് റോസിലി ചേച്ചി ചോദിച്ചു . നീ ആ ടി വി യിലെ വാർത്ത ഒന്ന് കണ്ടേ നോക്കിയപ്പം കാര്യം എന്താ , 'കൊറോണാ' എന്ന് മഹാവിപത്ത് കേരളത്തിൽ വന്ന പതിച്ചിരിക്കുന്നതു കൊണ്ട് ഒരു മാസത്തേക്ക് ലോക ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു . പരിപാടികൾ എല്ലാം മാറ്റി വയ്ക്കണം റോസിലി ചേച്ചി പറഞ്ഞു "എങ്കിൽ നമുക്ക് ഒരു മാസം കഴിഞ്ഞ് പാലുകാച്ചൽവയ്ക്കാം ". ഓ ഇതൊന്നും കുഴപ്പമില്ലെന്നേ.

നമ്മുടെ ഈ നാട്ടിലേക്ക് എവിടുന്ന് വരാനാ ഈ കൊറോണയൊക്കെ ? പരിപാടി ഒന്നും മാറ്റണ്ടന്നേ എന്ന് പറഞ്ഞു ചേട്ടൻ ചെറുതായി ഒന്നു മയങ്ങി .

അടുത്തദിവസം ചേട്ടൻ കടയിലേക്ക് പോയി ഭക്ഷണ സാധനങ്ങൾ വാങ്ങി ചേട്ടന്റെ കൂട്ടുകാരോടൊക്കെ മിണ്ടീം പറഞ്ഞും ഒക്കെ ഇരുന്നു. ചേട്ടൻ തിരിച്ചുവന്നപ്പോൾ ചുമയും ചെറിയ പനിയും ഒക്കെ തുടങ്ങി . ഓ ഇതൊന്നും കുഴപ്പമില്ലെന്നേ എന്ന് പറഞ്ഞു ഇരുന്നു . വീണ്ടും അസുഖം കൂടിയപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഒറ്റക്കൊരു മുറിയിൽ ആരെയും കാണാതെ റോബോട്ട് പോലെയുള്ള നഴ്‍സ് മാത്രം. രോഗം കൂടി . നോക്കിയപ്പോ മോർച്ചറിയുടെ വാതിൽക്കൽ . അപ്പോൾ ഒരു ശബ്ദം . "ചേട്ടാ.. ചേട്ടാ..." ചാക്കോചേട്ടൻ ഞെട്ടി എഴുന്നേറ്റു . നെഞ്ചിൽ കൈ വച്ച് ആശ്വസിച്ചു. "ഹോ..!. സ്വപ്നം ആയിരുന്നോ" എന്നു പറഞ്ഞു ചേട്ടൻ പെട്ടെന്ന് ഫോണെടുത്ത് പാലുകാച്ചൽ മാറ്റിവെച്ചു എന്ന് എല്ലാവരെയും വിളിച്ചറിയിച്ചു. പിന്നെ എല്ലാവരും സർക്കാരിന്റെ നിർദ്ദേശം അനുസരിക്കണം കേട്ടോ .ഇല്ലെങ്കിൽ പണി പാളും എന്നൊരു മുന്നറിയിപ്പും.

ലിയ തെരേസ ബാബു
8 C എസ് ജി എച്ച് എസ് എസ് കല്ലാനിക്കൽ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ