ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ വനസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വനസംരക്ഷണം


പ്രകൃതിയെ നിലനിർത്തുന്നതിൽ വനങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട് .വനങ്ങൾ ദേശീയ സമ്പത്താണ് അത് സംരക്ഷിച്ചു നിലനിർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.ആദിമമനുഷ്യൻ കാടുമായി ബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്.ആത്മീയമായ ഒരു ബന്ധം നമുക്ക് കാടും ആയിട്ടുണ്ട് .നമ്മുടെ കാവുകളും ആരാധനാലയങ്ങളും വനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു.ജനങ്ങൾ വർദ്ധിച്ചപ്പോൾ കാടുവെട്ടിത്തെളിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത് .വന്യജീവികളുടെ വംശനാശത്തിനും അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും കാരണമായി വനനശീകരണം.വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും ,കാർഷികവിളകൾക്കും നാശം വിതക്കുകയാണ് .ഇതൊരു രാജ്യത്തിൻറെ പുരോഗതിക്ക് തന്നെ പ്രതികൂലമായി ബാധിക്കും.ജലവൈദ്യുത പദ്ധതികൾക്കായി ഡാമുകൾ നിർമ്മിക്കുന്നതും വനങ്ങൾ നശിക്കാൻ ഇടയാക്കി .മഴ കുറഞ്ഞു .മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്. ജീവവായു പകരുന്ന വൃക്ഷങ്ങൾ തീർച്ചയായും സംരക്ഷിക്കണം. മരങ്ങൾ വച്ചു പിടിപ്പിച്ചും ജലസ്രോതസ്സുകൾ സംരക്ഷിച്ചും ഒരു പരിധിവരെ വനങ്ങൾ സംരക്ഷിക്കാം.ലോക പരിസ്ഥിതി ദിനവും ഭൗമ ദിനവും ആഘോഷിക്കുന്നത് ഒരു ദിവസത്തേക്ക് മാത്രം ആയി മാറരുത് .ജീവിതകാലം മുഴുവൻ അനുവർത്തിക്കണം .അങ്ങനെ വനങ്ങൾ സംരക്ഷിക്കുമ്പോൾ നാം നമ്മുടെ ജീവിതം തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.ജീവിതത്തിന്റെ വികസനത്തിന് വനസംരക്ഷണം കൂടിയേതീരൂ. ഈ കാര്യം ഉൾക്കൊള്ളാൻ നാം തയ്യാറാവണം കാടിന്റെ രക്ഷ നാടിന്റെ തന്നെ രക്ഷയാണ് . പത്ത് പുത്രന്മാർ ഒരു വൃക്ഷത്തിന് സമം എന്ന് പറയുമ്പോൾ ജനങ്ങളുടെ പ്രാധാന്യവും സംരക്ഷണവും എത്രത്തോളം വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

റിഫ
8 H ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം