സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ/അക്ഷരവൃക്ഷം/തെളിവാർന്ന മാനം

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തെളിവാർന്ന മാനം

ജീവനെടുക്കുവാൻ ഇരയെ തിരഞ്ഞു ഈ വിശ്വമാകെ
അലയും കൊറോണയാം മാരിയെ
തുരത്തണം തകർക്കണം
കരുതലിൻ കാവലാളായ് മാറണം നാം
സോപ്പ് ഇട്ടു കൈകഴുകി മാസ്കിട്ട് മുഖം മൂടി
അടച്ചുറപ്പുള്ളൊരു വീട്ടിലിരിക്കേണം
കാക്കണം അകലങ്ങൾ തമ്മിൽ തമ്മിൽ
ഒരുമിക്കണം നാം മനസുകളിൽ
കാത്തു നിൽപ്പൂ നാമാ ജനനിബിഢമാം
നിരത്തുകളുള്ളൊരീ പുലരിയും
തെളിവാർന്ന മാനവും നിറം മങ്ങിടാത്തൊരാ
പുഞ്ചിരികളും കാണുവാൻ
സുരക്ഷിതമായൊരു ഭൂമിയും പുതുലോകവുമേകണം
പിൻതലമുറക്കായ്

ഗൗതംകൃഷ്ണ മോഹൻ
9 B സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ കാഞ്ഞൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത