എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
10:05, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgmhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയന്നിടില്ല നാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിടില്ല നാം

ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നുമീ ആപത്തു അകന്നിടുംവരെ
കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പ്കൊണ്ടു കഴുകണം
തുമ്മിടും നേരവും ചുമച്ചിടും നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
കൂട്ടമായി ഒത്തുചേരുന്നതും നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവച്ചിട്ടില്ല നാം
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
 

മാളവിക സുരാജ്
എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020