ഗവ. എച്ച് എസ് കുറുമ്പാല/അക്ഷരവൃക്ഷം/രോഗമില്ലാത്ത മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
23:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15088 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗമില്ലാത്ത മനസ്സ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗമില്ലാത്ത മനസ്സ്

രോഗിയായി ചികിൽസിച്ചീടുന്നതിലും ഭേദം
 രോഗം വരാതെ കാക്കുന്നതാണുത്തമം
ആരോഗ്യവനായിരുന്നു ഞാനിന്നലകളിൽ
അറിയില്ലെനിക്കിന്നെന്താണെൻ സിരകളിൽ
 നാളെയുമറിയില്ല രോഗിയായെൻ ജീവിതം
നാളുകൾ നീളുന്നതറിയാത്തൊരു ദുരിതം
ക്ഷയിച്ചിടുന്നു സമ്പത്തുമാരോഗ്യവും
ക്ഷതമേറ്റിടുന്നു മനസ്സും മരവിച്ച ഹൃദയവും
വേണം നമുക്ക് ശുചിത്വമെന്നും
രോഗമില്ലാതെ കാക്കുവാൻ
വേണം നമുക്ക് പോഷകാഹാരങ്ങളും
ആരോഗ്യമായി കഴിയുവാൻ
രോഗമില്ലാത്ത മനസ്സാണാരോഗ്യമെന്നറിയണം
ആരോഗ്യമായി കഴിയുവാൻ രോഗമില്ലാതെ നോക്കണം

ഫാത്തിമത്ത് ഫർഹാന
5 B ജി എച്ച് എസ് കുറുമ്പാല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത