പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsparli (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

നാടാകെ ഭയപ്പെടുത്തുന്ന ഒരു വൈറസ് ആണ് ഇപ്പോഴുള്ളത്. കൊറോണ വൈറസ് എന്നാണ് ഇതിന്റെ പേര്. മനുഷ്യനെ കാർന്നു തിന്നുന്ന വൈറസ് എന്നുവേണം പറയാൻ. ഈ രോഗം ആളുകളിൽ നിന്നും ആളുകളിലേക്ക് പടരുന്ന രോഗ മാണ്. അതുകൊണ്ട് നമ്മൾ വളരെ ശ്രദ്ധയോടെ ഇരിക്കണം. പേടിയല്ല പ്രതിരോധമാണ് വേണ്ടത്. ചൈനയിൽ വുഹാൻ നഗരത്തിലാണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടാണ് ഈ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. ഒരുതരം വൈറസ് എന്ന് പറയുന്നതിനേക്കാൾ വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ. എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം. കൊറോണ എന്ന പേര് നൽകിയിരിക്കുന്നത് എന്തുകൊണ്ടെന്നാൽ ഈ പേരിന്റെ അർത്ഥം ക്രോൺ എന്നായതുകൊണ്ടാണ്. ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത് സൂനോട്ടി എന്നാണ്. ഈ രോഗത്തിന്റെ ലക്ഷണം പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ്. പിന്നീട് ഇത് ന്യൂമോണിയിലേക്ക് നയിക്കും വൈയറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസമാണ്. ഈ വൈറസിനെ വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ലാത്തതുകൊണ്ട് തന്നെ കൊറോണ പടരുന്ന മേഖലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ളവരുമായി സമ്പർക്കം പുലർത്തുകയും ചെയ്യുമ്പോൾ ശ്രദ്ധിക്കണം. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ 'ശുചിത്വമാണ് '. എല്ലാ രോഗികൾക്കും പേടി അല്ല വേണ്ടത് രോഗപ്രതിരോധമാണ് വേണ്ടത്. ഈ വൈറസിനെ എതിർക്കാൻ ചില മുൻകരുതൽ

  • ആശുപത്രികളുമായോ രോഗികളുമായോ ഇടപഴകി കഴിഞ്ഞശേഷം അല്ലെങ്കിൽ ആളുകളുമായി സമ്പർക്കം നടത്തിയാൽ കൈകളും കാലുകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കൂ
  • ഇടയ്ക്കിടയ്ക്കുള്ള മുഖ ദർശനം അരുത്
  • പുറത്തെ സമ്പർക്കങ്ങൾ പരമാവധി ഒഴിവാക്കുക
  • വ്യക്തി ശുചിത്വം പ്രാധാന്യം
  • ഇടയ്ക്കിടെ കൈ കഴുകുക
  • മാസ്ക് ധരിക്കുക
  • എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കണ്ട് ആവശ്യമായ മരുന്നുകൾ കഴിക്കുക

STAY HOME, STAY SAFE

നയനകൃഷ്ണ. കെ.ആർ
8 H പി.എച്ച് .എസ്സ് .എസ് പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം