ഇടപ്പാടി
ഇടപ്പാടി
കോട്ടയം ജില്ലയിൽ, ളാലം ബ്ലോക്കിൽ, ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു കൊച്ചു ഗ്രാമമാണ് ഇടപ്പാടി. ഇത് മീനച്ചിൽ താലൂക്കിന്റെ പരധിയിൽ വരുന്ന സ്ഥലമാണ്. ഇടപ്പാടി ഗവ.എൽ.പി. സ്കൂളിനു പുറമേ രണ്ട് അംഗൻവാടികളും ഒരു തപാലാഫീസും ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു. ഇടപ്പാടി,കൊച്ചിടപ്പാടി, അരീപ്പാറ, പാമ്പൂരാമ്പാറ, കള്ളിക്കൽ, അയ്യമ്പാറ തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാത്ഥികൾ ഇടപ്പാടി സ്കൂളിൽ പഠിക്കുന്നുണ്ട്. ഇടപ്പാടി സെന്റ്.ജോസഫ് ചർച്ചും, വഴേനക്കാവ്, ആനന്ദഷൺമുഖേശ്വര ക്ഷേത്രങ്ങളും ഈ ഗ്രാമത്തിന്റെ തിലകക്കുറികളായി ശോഭിക്കുന്നു. ഈരാറ്റുപേട്ട-പാലാ റൂട്ടിൽ, ഇടപ്പാടി കവലയിൽനിന്ന് ഒന്നര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂൾ സ്ഥിതി ചെയ്യുന്ന അരീപ്പാറ ഭാഗത്ത് എത്തിച്ചേരും. |