ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

ഇടപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
ഇടപ്പാടി

കോട്ടയം ജില്ലയിൽ, ളാലം ബ്ലോക്കിൽ, ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു കൊച്ചു ഗ്രാമമാണ് ഇടപ്പാടി. ഇത് മീനച്ചിൽ താലൂക്കിന്റെ പരധിയിൽ വരുന്ന സ്ഥലമാണ്. ഇടപ്പാടി ഗവ.എൽ.പി. സ്‍കൂളിനു പുറമേ രണ്ട് അംഗൻവാടികളും ഒരു തപാലാഫീസും ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു. ഇടപ്പാടി,കൊച്ചിടപ്പാടി, അരീപ്പാറ, പാമ്പൂരാമ്പാറ, കള്ളിക്കൽ, അയ്യമ്പാറ തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാ‍ത്ഥികൾ ഇടപ്പാടി സ്‍കൂളിൽ പഠിക്കുന്നുണ്ട്. ഇടപ്പാടി സെന്റ്.ജോസഫ് ചർച്ചും, വഴേനക്കാവ് ദേവീ ക്ഷേത്രവും, ആനന്ദഷൺമുഖ ക്ഷേത്രവും ഈ ഗ്രാമത്തിന്റെ തിലകക്കുറികളായി ശോഭിക്കുന്നു. ഈരാറ്റുപേട്ട-പാലാ റൂട്ടിൽ, ഇടപ്പാടി കവലയിൽനിന്ന് ഒന്നര കിലോമീറ്റർ യാത്ര ചെയ്താൽ സ്‍കൂൾ സ്ഥിതി ചെയ്യുന്ന അരീപ്പാറ ഭാഗത്ത് എത്തിച്ചേരും.

"https://schoolwiki.in/index.php?title=ഇടപ്പാടി&oldid=845218" എന്ന താളിൽനിന്ന് ശേഖരിച്ചത്