കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം നേടൂ രോഗം അകറ്റൂ

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1452K (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം നേടൂ രോഗം അകറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം നേടൂ രോഗം അകറ്റൂ


ലോകത്തിലെ എല്ലാ മനുഷ്യരും ഇന്ന് അവരവരുടെ ശരീരം പ്രതിരോധ ശേഷിയുള്ളതാക്കുക എന്ന അനിവാര്യ ഘട്ടത്തിലാണ് ജീവിക്കുന്നത്. കോവിഡ് എന്ന മഹാമാരിയോട് യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ നാം. ഇതിനെ ഭയപ്പെടുകയല്ല , ജാഗ്രത കൈവരിക്കുകയാണ് വേണ്ടത്. അതിന്‌ വളരെ അത്യാവശ്യമാണ് രോഗ പ്രതിരോധം. രോഗവ്യാപനം തടയാൻ സാമൂഹിക അകലം പാലിച്ചേ മതിയാവൂ ഇതിനാണ് നാം വീട്ടിലിരിക്കുന്നത്. വീട്ടിലിരുന്നാൽ മാത്രം പോര ശരീരത്തിന് പ്രതിരോധ ശേഷിയുണ്ടാക്കുന്ന നല്ല ഭക്ഷണങ്ങൾ നാം കഴിക്കണം. എങ്കിലേ ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ തോൽപ്പിക്കാൻ ശരീരത്തിന് സാധിക്കുകയുള്ളൂ. പ്രതിരോധ ശേഷിയുള്ള ഒരു സമൂഹത്തിൽ നിന്ന് രോഗാണുക്കളെ എളുപ്പം തുടച്ചുമാറ്റാൻ കഴിയും.

രോഗപ്രതിരോധത്തിന് ശുചിത്വം വളരെ പ്രധാന ഘടകം ആണ്. ഇടയ്ക്കിടയ്ക്ക് 20 സെക്കന്റെങ്കിലും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക. പുറത്തു പോകുമ്പോൾ കൈയ്യുറയും മുഖാവരണവും ധരിക്കുക. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ കോവി ഡ് എന്ന മഹാമാരിയേയും മറ്റുള്ള രോഗങ്ങളെയും ഒരു പരിധി വരെ നമുക്ക് തടയാൻ സാധിക്കും.

 

മുഹമ്മദ് നഹിയാൻ
4 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം