സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ആരോഗ്യപരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യപരിപാലനം

 വളഞ്ഞ വരകൾ പോലുളള
 വിരകൾ കാണുക കൂട്ടരേ
വിനയാണകമേ ചൊന്നാൽ
വൃത്തിയാക്കുക വിരലുകൾ

പ്രാഥമിക കൃത്യങ്ങൾ സശ്രദ്ധം
പ്രാവർത്തികമാക്കുവിൻ കൂട്ടരേ
പ്രാപ്തരാകുവിൻ രോഗത്തിനെതിരെ
പ്രതിരോധിച്ചു മുന്നേറുവാൻ

ശുചിത്വമതിൽ പ്രധാനം കൂട്ടരേ
അതിലും പ്രധാനം വ്യക്തി ശുചിത്വം
കരങ്ങൾ നമ്മുടെ രക്ഷകർ
അതിനാൽ കഴുകിടാമതിനെ

കണ്ണുകൾ,കാതുകൾ- വഴികാട്ടികൾ
നാസിക , ദന്തങ്ങൾ- സൗന്ദര്യങ്ങൾ
ത്വക്കുും ,ചരണങ്ങളും - സംരക്ഷകർ
കാത്തുകൊൾക അവരെയും ശുചിത്വമോടെ

ലോകത്തെ ‍ഞെട്ടിച്ച മഹാമാരിക്കും
ശുചിത്വമല്ലയോ പരിഹാരം
ദേശീയ ശക്തിക്കും ആരോഗ്യത്തിനുമായ്
പാലിക്കുവിൻ 'ശുചിത്വം' കൂട്ടരേ...

ധന്യാദിനേഷ്
7A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത