ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/`പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

12ാം തീയതി സ്കൂൾ പരീക്ഷ കഴിഞ്ഞു വന്നു പിറ്റേന്ന് രാവിലെ ഏഴുന്നേറ്റപ്പോൾ അമ്മൂമ്മ പറഞ്ഞു ഇന്ന് ക്ലാസ് ഇല്ല എന്ന്. അതോടെ കാഴിയാത്ത പരീക്ഷയെ കുറിച്ച് എനിക്കു ആശങ്കയായി. ടീവീ, റേഡിയോ,പത്രത്തിലുമൊക്കെ കോവിഡ് 19 എന്ന മഹാമാരി ലോകത്ത് ആകമാനം പടർന്നു പിടിച്ചു. അങ്ങനെ നമ്മുടെ കേരളത്തിലും വ്യാപിച്ചു അതിനാൽ എല്ലാവിധ വിദ്യാഭാസസ്ഥാപനങ്ങളും മറ്റു പൊതു സ്ഥാപനങ്ങളും അടച്ചു പൂട്ടി. ജനങ്ങൾ വീട്ടിൽ തന്നെ കഴിച്ചു കൂട്ടുവാൻ നിര്ബന്ധിതരാണ് .എന്താ ഇതിനു കാരണം ഇപ്പോൾ നമ്മൾ കര്ശനമായി വ്യക്തിത്യ ശുചിത്വംപാലിക്കണം. രണ്ടു നേരം കുളിക്കണം, പല്ലുതേക്കണം, നഖംമുറിക്കണം, ഭക്ഷണത്തിനു മുന്പും ശേഷവും കൈകൾ നന്നായി കഴുകണം, സമയാസമയത്ത് മിതമായി ഭക്ഷണം കഴിക്കണം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇത് എല്ലാവരുടെയും ഉത്തരവാദിത്തമാണ് .വീട്ട് പരിസരത്തു മലിനജലം കെട്ടികിടക്കാൻ അനുവദിക്കരുത്. ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വേറെ വേറെ സംസ്കരിക്കണം. ജൈവമാലിന്യങ്ങൾ എൻ്റെ വീട്ടിൽ കമ്പോസ്റ്റായി ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്തിൽ നിന്നും ആളുകൾ വന്നു ശേഖരിച്ചു കൊണ്ടുപോകുന്നു. വളർത്തു പക്ഷികളുടെയും മൃഗങ്ങളുടെയും കൂടുകൾ വൃത്തിയായി സൂക്ഷിക്കണം. അവയുടെ കാഷ്ഠം,ചാണകം മറ്റും നിശ്ചിത സ്ഥലങ്ങളിൽ സൂക്ഷിക്കണം. നമ്മളും നമ്മുടെ ഭവനവും വൃത്തിയായി സംരക്ഷിച്ചാൽ നമ്മുടെ നാട് വൃത്തിയായി, പരിസ്ഥിതി സംരക്ഷണത്തിന്റെ പകുതി ജോലി നടപ്പായി. നമ്മുടെ നാട്ടിലെ പുഴകളും തോടുകളും,കുളങ്ങളും സംരക്ഷിക്കണം. മാലിന്യങ്ങൾ പൊതു ജലാശയങ്ങളിൽ ഇടുന്നതു കർശനമായി നിരോധിക്കണം. മഴവെള്ളം ഭൂമിയിൽ താഴ്ന്ന് ഇറങ്ങുവാൻ അനുവദിക്കണം. ഭൂമി തരിശായി ഇടരുത്. പറ്റാവുന്ന സ്ഥലങ്ങളിൽ കൃഷി ചെയ്യണം. ഭൂമി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. നാം ഭൂമിയെ സംരക്ഷിക്കണം. അല്ലെങ്കിൽ മഹാമാരി അടിക്കടി വന്നു കൊണ്ടിരിക്കും.

ദിയ പി
3 സി ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം