എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/ഭൂതക്കുട്ടിയും ഹാരി പോട്ടറും
ഭൂതക്കുട്ടിയും ഹാരി പോട്ടറും
ഞാൻ എന്നും എന്നെ തന്നെ ആണ് പേടിക്കുന്നത്. പക്ഷേ... ഇന്ന് ഞാൻ പേടിക്കുന്നത് കുപ്പി പൊട്ടിച്ചിറങ്ങി വന്ന കണ്ണിൽ പോലും കാണാൻ കഴിയാത്ത ഒരു കുഞ്ഞു ഭൂതക്കുട്ടിയെയാണ് ഞാൻ മാത്രമല്ല അമ്പാനിയും ടാറ്റാ ബിർള യും എല്ലാവരും എന്തിന് സ്പെയിൻ ലെ രാജകുമാരൻ പോലും ഈ ഭൂതക്കുട്ടിയെ പേടിക്കുന്നുണ്ട്. ഈ ഭൂതകുട്ടിക്ക് ആരോ ഒരു പേരും ഇട്ടു... കോവിഡ് 19.....കണ്ണിൽ കാണില്ലെങ്കിലും ഇതിന് എന്നെയും ഭാരതവാസികളായ എന്റെ സഹോദരങ്ങളെയും കുറച്ചധികം കാലം വീട്ടിൽ അടച്ചു പൂട്ടി ഇടാൻ സാധിച്ചു .... അടച്ചു പൂട്ടി ഇട്ടു എന്നല്ല പേടിച്ച് ഒളിച്ചിരിക്കുക എന്നതാണ് ശെരിയായ പ്രയോഗം... കോവിഡ് നെ പേടിച്ച് ഒളിച്ചിരിക്കുക.... ആദ്യമെല്ലാം ഈ ഒളിച്ചിരിപ്പിൽ ഒരു കൗതുകം ഉണ്ടായിരുന്നു. പിന്നെ എന്റെ ഈ ഭൂതക്കുട്ടി തന്നെ ആ കൗതുകം മോഷ്ട്ടിച്ചു കൊണ്ട് പോയി. പിന്നെ ഞാൻ അതും ഇതും ചെയ്തു.. എന്തിന് പൂവിനോട് പോലും സംസാരിക്കാൻ തുടങ്ങി. ഇത് എന്റെ മാത്രം അവസ്ഥ അല്ല ഭാരതത്തിന്റെ തന്നെ അവസ്ഥ ആണ്. ദിവസേന ചേച്ചി ഓരോ പുതിയ ഐഡിയ കൊണ്ട് വരും പക്ഷേ എല്ലാം പരാജയം....... ഡാൻസ് ആണെങ്കിൽ കാൽ ഉളുക്കും കുപ്പിയിൽ പെയിന്റ് അടിക്കുകയാണെങ്കിൽ കുപ്പി പൊട്ടും ചെടി വെച്ചാൽ ചെടി വാടും........ അങ്ങനെ നീണ്ടു കിടക്കുന്നു ഞങ്ങളുടെ വീരഗാഥ.... ഒരു ദിവസം ഞാനൊരു സ്വപ്നം കണ്ടു. സ്വപ്നത്തിലെ നായകൻ എല്ലാവരുടെയും ആരാധനാപാത്രം ഹാരി പോട്ടർ. വില്ലനോ നമ്മുടെ കഥാനായകനായ കോവിഡ് എന്ന ഭൂതക്കുട്ടി. ഹാരി പോട്ടർ മന്ത്ര വടി കൊണ്ട് എന്തോ പറഞ്ഞു... എനിക്കൊന്നും മനസിലായില്ല... മന്ത്രം പറഞ്ഞ ഉടൻ കോവിഡ് കരിഞ്ഞു ചാരമായി പോയി...... ഇതുപോലെ ഒരു ഹാരി പോട്ടർ വന്ന് ഈ ലോകത്തിന്റെ കോവിഡ് എന്ന ശാപം കരിച്ചുകളയും എന്ന പ്രത്യാശയോടെ ഞാൻ അങ്ങനെ............
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ