പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/കരയുവാൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PPMHS KARAKONAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരയുവാൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരയുവാൻ

കരയുവാൻ എനിക്കൊരു
കണ്ണു വേണം
അതു തിരഞ്ഞാണ്
ഇക്കാലമെല്ലാം ഞാൻ
നടന്നത്.....

കരയുവാൻ ഞാനൊരു
കണ്ണു കണ്ടു;
സുന്ദരമായ നിന്റെ
പ്രതിബിംബം
ഞാനതെടുക്കുന്നില്ല
അത് അവിടെയിരിക്കട്ടെ....
ഞാനതിലൂടെ കരയാം.
ആ കണ്ണുകൾ
കണ്ടെത്തിയ നാൾ മുതൽ
അതു പറിച്ചെടുക്കുവാനല്ല
പകർന്നു നല്കുവാനും
പകരം കരയുവാനും
ഞാനേറെ പഠിച്ചിരിക്കുന്നു.

ഇനി നിന്റെ കണ്ണുകൾ
നിന്റേതല്ല;
എന്റെ ദുഃഖങ്ങളും...
 

അൽബിൻ എ
Vlll C പി പി എം എച്ച് എസ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനനിതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത