ജെ എം എച്ച് എസ് കോടുകുളഞ്ഞി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം പകർച്ചവ്യാധികളെ
പ്രതിരോധിക്കാം പകർച്ചവ്യാധികളെ
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത്. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ ഒരു പരിധിവരെ ഈ പകർച്ചവ്യാധികളെ നമുക്ക് തടയാൻ സാധിക്കും. ഇന്ന് ഏവരേയും പേടിപ്പെടുത്തുന്ന ഒന്നാണ് കൊറോണ വൈറസ്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇതിന്റെ കരാളഹസ്തങ്ങളിൽ നിന്നും കര കയറുന്നതിനായി അശ്രാന്ത പരിശ്രമം ചെയ്യുന്നു. ചൈനയിൽ തുടങ്ങിയ ഈ വൈറസ് ആഴ്ചകൾക്കകം ധാരാളം ആൾക്കാരുടെ ജീവനെടുത്തു. പിന്നീട് ഗൾഫ് നാടുകൾ മുഴുവൻ ഇത് പടർന്നു പിടിച്ചു .നോക്കിനിൽക്കെ മരണത്തെ മരിച്ചവർ നിരവധിയാണ്. വികസിത രാജ്യങ്ങൾക്ക് പോലും തടയിടാൻ ആവാത്ത ഈ കൊറോണയെ നമ്മുടെ കൊച്ചു കേരളം ഇന്ന്നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പ്രതിരോധം അന്തർദേശീയ തലത്തിൽ തന്നെ പ്രകീർത്തിക്കപ്പെടുന്നുണ്ട്. ഇതിന് കാരണം പ്രതിരോധത്തിന് വേണ്ടി നമ്മുടെ സർക്കാർ സ്വീകരിച്ച'ബ്രെക്ക് ദി ചെയിൻ' പദ്ധതി നടപ്പിലാക്കലാണ് .ഇത് വിജയപ്രദമാക്കാൻ സർക്കാരിനോടൊപ്പം ജനങ്ങൾ ,ആരോഗ്യപ്രവർത്തകർ ,പൊലീസുകാർ എന്നിവരുടെ സജീവമായ സഹകരണം എടുത്തുപറയേണ്ടതാണ് .വ്യക്തി ശുചിത്വം ,പരിസര ശുചിത്വം, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയവയിലൂടെ ഇതിന് തടയിടാം എന്ന ശുഭ പ്രതീക്ഷയോടെ നമ്മുക്ക് കാത്തിരിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ