മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19

നമ്മ‍ുടെ ലോകം വലിയ ഒര‍ു പ്രതിസന്ധി ഘട്ടത്തില‍ൂടെയാണ് ഇപ്പോൾ കടന്ന‍ുപോക‍ുന്നത്. കൊറോണ വൈറസ് മ‍ൂലമ‍ുണ്ടാകുന്ന കോവിഡ്-19 എന്ന മാരകരോഗം നമ്മ‍ുടെ ലോകത്തെ ഒന്നടങ്കം ബാധിച്ചിരിക്ക‍ുന്ന‍ു. ചരിത്രം കണ്ടതിൽ വച്ച് ഏറ്റവ‍ും വലിയപകർച്ചവ്യാധിയാണ് കോവിഡ് -19. മനുഷ്യനിൽനിന്ന് മന‍ുഷ്യനിലേക്കാണ് ഈ രോഗം പകര‍ുന്നത്. സമ്പർക്കം മ‍ൂലവ‍ും മറ്റു കാരണങ്ങൾ മ‍ൂലവ‍ും ആണ് ഇത് പകര‍ുന്നത്. നമ്മൾ നേരിട‍ുന്ന ഏറ്റവ‍ും വലിയ പ്രതിസന്ധി എന്നത്, ലോകത്തിൽ ആർക്ക‍ും ഇത‍ുവരെ ഇതിന് ഒര‍ു മര‍ുന്ന‍ും കണ്ട‍ുപിടിക്കാൻ സാധിച്ചിട്ടില്ല. ഓരോ 24 മണിക്ക‍ൂറില‍ും നമ്മ‍ുടെ ലോകത്ത് ആയിരക്കണക്കിന് ആള‍ുകളാണ് മരിച്ച‍ുവീഴ‍ുന്നത് . എന്താണ് കോവിഡ്-19? വൈറസ‍ുകള‍ുടെ ഗണത്തിൽ പെട‍ുന്ന ഒര‍ു തരം വൈറസാണ് കൊറോണ വൈറസ്. ആ വൈറസ് മ‍ൂലമ‍ുണ്ടാക‍ുന്ന ഒര‍ു രോഗമാണ് കോവിഡ്-19. മൃഗങ്ങളിൽ മാത്രം കാണപ്പെട്ടിര‍ുന്ന ഈ വൈറസ് ഇപ്പോൾ മന‍ുഷ്യരിലേക്ക‍ും പകര‍ുന്ന‍ു എന്നാണ് ശാസ്‍ത്രം പറയ‍ുന്നത്. ചൈനയിലാണ് രോഗം ആദ്യമായി കണ്ടത്. നമ്മ‍ുടെ കേരളത്തില‍ും കൊറോണ വൈറസ് മ‍ൂലം ആള‍ുകൾ മരിക്ക‍ുന്ന‍ുണ്ട്. അത‍ുപോലെതന്നെ രോഗബാധിതര‍ും ഏറെയ‍ുണ്ട്. ഇറ്റലിയില‍ും സ്‍പെയിനില‍ുമെല്ലാം ഇതിനകം ലക്ഷക്കണക്കിന് മന‍ുഷ്യരാണ് മരിച്ച് വീണത്. ഈ ഒര‍ു പ്രതിസന്ധി നമ്മ‍ുടെ കേരളത്തിന് വരാതിരിക്ക‍ുന്നതിനായി ഏറെ ആള‍ുകൾ തങ്ങള‍ുടെ ജീവൻ പോല‍ും പണയപ്പെട‍ുത്തി നമ‍ുക്ക് വേണ്ടി അധ്വാനിക്ക‍ുന്ന‍ു. എങ്ങനെയെല്ലാം ഇതിനെ പ്രതിരോധിക്കാം? നമ്മ‍ുടെ കേരളസർക്കാർ കൊറോണ വൈറസ് തടയ‍ുന്നതിനായി ഏറെ നിർദേശങ്ങൾ നമ‍ുക്ക് നൽക‍ുന്ന‍ുണ്ട്. ആരോഗ്യപ്രവർത്തകര‍ും ഡോക‍്ടർമാര‍ും നഴ്‍സ‍ുമാര‍ും ഇതിനെ തടയ‍ുന്നതിന് നമ‍ുക്കായി പ്രവർത്തിക്ക‍ുന്ന‍ു. ആരോട‍ും സമ്പർക്കം പ‍ുലർത്താതെ വീട്ടിലിര‍ുന്നാൽ നമ‍ുക്ക് ഇതിനെ പ്രതിരോധിക്കാം. എപ്പോഴ‍ും കൈ കഴ‍ുകിയ‍ും, ആള‍ുകൾ ക‍ൂട‍ുന്നിടത്ത് പോകാതിര‍ുന്ന‍ും നമ്മ‍ുടെ ജീവനെ നമ‍ുക്ക് രക്ഷിക്കാൻ കഴിയ‍ും. പ‍ുറത്തിറങ്ങ‍ുമ്പോൾ മാസ്‍ക് ധരിക്കണം. നമ്മ‍ുടെ കേരളം തന്നെയാണ് കൊറോണ വൈറസിനെ പ്രതിരോധിക്ക‍ുന്നതിൽ ഏറ്റവ‍ും മ‍ുൻപിൽ നിൽക്ക‍ുന്നത്. നമ്മ‍ുടെ സർക്കാരിന്റെയ‍ും ആരോഗ്യപ്രവർത്തകര‍ുടെയ‍ും കഠിനാധ്വാനത്തിന്റെ ഫലമാണിത്. അമേരിക്കയിൽ ഇതിനകം ലക്ഷക്കണക്കിന് ആള‍ുകളാണ് മരിച്ചത്. ഇപ്പോൾ നമ്മ‍ുടെ കേരളം ലോക‍്ഡൗൺ കാലഘട്ടത്തില‍ൂടെ കടന്ന‍ുപോയിക്കൊണ്ടിരിക്ക‍ുകയാണ്. കോവിഡ്-19 നമ്മ‍ുടെ ലോകത്ത് ഉടനീളം ബാധിച്ചിരിക്ക‍ുന്ന സാഹചര്യത്തിൽ ഒര‍ു മ‍ുൻകര‍ുതലായാണ് രാജ്യത്ത് ലോക‍്ഡൗൺ പ്രഖ്യാപിച്ചിരിക്ക‍ുന്നത്. കടകള‍ും ഫാക‍്ടറികള‍ുമെല്ലാം അടഞ്ഞ‍ുകിടക്ക‍ുന്ന‍ു. ഈ ലോക‍്ഡൗൺ നമ്മ‍ുടെ ഇടയിൽ ചെറിയ ബ‍ുദ്ധിമ‍ുട്ട‍ുകൾ ഉണ്ടാക്കിയെങ്കില‍ും നമ്മ‍ുടെ കേരളത്തിൽ രോഗബാധിതര‍ുടെ എണ്ണം ക‍ുറയ‍ുകയ‍ും ചെറിയ തോതിൽ പ്രതിരോധിക്കാൻ കഴിയ‍ുകയ‍ുകയ‍ും ചെയ്‍ത‍ു. അത‍ുപോലെത്തന്നെ നമ്മ‍ുടെ പ്രധാനമന്ത്രി നമ‍ുക്ക് വേണ്ടി പ്രവർത്തിക്ക‍ുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പ്രഖ്യാപിക്ക‍ുകയ‍ും അതിനെത്ത‍ുടർന്ന് നാം വീട്ടിലിര‍ുന്ന് കരഘോഷത്തോടെ അവരെ അഭിനന്ദിക്ക‍ുകയ‍ും ചെയ്‍ത‍ു. ചരിത്രതാള‍ുകളിൽ രേഖപ്പെട‍ുത്തിയ ഈ മഹാമാരിയെ നമ‍ുക്ക് തന്നെ നിയന്ത്രിക്കാൻ സാധിക്ക‍ും. ഈ കാലഘട്ടത്തിൽ തന്നാലാക‍ുംവിധം മറ്റ‍ുള്ളവരെ സഹായിക്ക‍ുകയ‍ും നമ്മ‍ുടെ ആരോഗ്യത്തിന‍ും ക്ഷേമത്തിന‍ും പ്രവർത്തിക്ക‍ുന്നവർക്ക് വേണ്ടി പ്രാർത്ഥിക്ക‍ുകയ‍ും ചെയ്യണം. നമ്മ‍ുടെ ലേകത്തിനോട് ഇപ്പോൾ ചെയ്യാൻ സാധിക്ക‍ുന്ന ഏറ്റവ‍ും വലിയ കാര്യം മറ്റ‍ുള്ളവര‍ുമായി സമ്പർക്കം പ‍ുലർത്താതെ വീട്ടിലിരിക്ക‍ുക എന്നതാണ്. ലോക‍്ഡൗൺ കാരണം ഫാക‍്ടറികൾ അടച്ചിട്ടിരിക്ക‍ുന്നത‍ുകൊണ്ട് മാലിന്യങ്ങൾ വളരെ ക‍ുറവാണ്. അത് നമ്മ‍ുടെ പ്രകൃതിക്ക് ഏറെ ആശ്വാസകരമാണെങ്കല‍ും കൊറോണ ഏറെ ഭയാനകം തന്നെയാണ്. അതിനെ പ്രതിരോധിക്കാനായി നമ‍ുക്ക് ഒര‍ുമിച്ച് പ്രവർത്തിക്കാം.

വീട്ടിലിരിക്ക‍ൂ ... സ‍ുരക്ഷിതരാക‍ൂ...

അന്ന റോയി
9F മാർ ഏലിയാസ് എച്ച് .എച്ച്.എസ് കോട്ടപ്പടി
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം