ഗവൺമെന്റ് എച്ച്. എസ് കഴിവൂർ/അക്ഷരവൃക്ഷം/കൊറോണ-
കൊറോണ-
ലോകം മുഴുവൻ കൊറോണ എന്ന രോഗഭീതിയിലാണല്ലോ? ചൈനയിലെ വുഹാൻമാർക്കറ്റിൽ നിന്ന് ഉത്ഭവിച്ച് ലോകമാകമാനം പരന്നു എന്ന് വിശ്വസിക്കപ്പെടുന്ന രോഗം. ഇതു വരെയുള്ള മരണ സംഖ്യ പരിശോധിച്ചാൽ കാര്യം ഗുരുതരമാണെന്ന് മനസിലാകും.2019 ഡിസംബർ മാസത്തിൽ നമ്മൾ കരുതിയിരുന്നോ കോ വിഡ് 19 നമ്മളെ ബാധിക്കുമെന്ന്? ഒരിക്കലുമില്ല. വേറോ തോ രാജ്യത്തെ ജനങ്ങൾക്ക് വന്ന രോഗം നമുക്ക് ബാധിക്കില' എന്ന ആത്മവിശ്വാസത്തിൽ നമ്മൾ അവഗണിച്ചു. വൈറസുകൾ എന്ന ജീവികളാണ് ലോകത്തിലെ ഏറ്റവും ചെറിയ ജീവി വർഗം. എന്നാൽ ജീവനുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല.തങ്ങൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടായാൽ മാത്രം സ്വയം വംശവർദ്ധനവ് വരുത്താനും ജനിതകമാറ്റം വരുത്തി വള്ളം പെട്ടെന്ന് വ്യാപിക്കാനും വൈറസുകൾക്ക് കഴിയും. വവ്വാലുകൾ .അണ്ണാൻ തുടങ്ങിയ ജീവികൾ വൈറസുകളുടെ ആവാസ കേന്ദ്രമാണ്. ഒരിക്കലും ആതിഥേയ ജീവിയെ ഉപദ്രവിക്കുന്ന ഭാവം ഇത്തരം വൈറസുകൾക്കില്ല. നമുക്കുണ്ടാകുന്ന നിസാര രോഗമായ ജലദോഷം പോലും വൈറസുകളുടെ ബാധകാരണമാണ് ഉണ്ടാകുന്നത്. കാലാവസ്ഥാ മാറ്റം കാരണം മറ്റു ജീവിവർഗ്ഗങ്ങളിൽ വസിക്കുന്ന വൈറസുകൾ മനുഷ്യരിൽ പ്രവേശിക്കുകയും സ്വയം പരിവർത്തനത്തിന് വിധേയമാവുകയും ചെയ്യുന്നു, ഇക്കാരണത്താൽ മരുന്നുകൾക്കെതിരെയുള്ള ' പ്രതിരോധം സ്വയം നേടിയെടുക്കുകയും ചെയ്യുന്നു. മനുഷ്യൻ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി 'ഇതാണ്. മരുന്നുകളൊന്നും കണ്ടു പിടിക്കപ്പെടാത്ത ഈ സാഹചര്യത്തിൽ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാനുള്ള മുൻകരുതലാണ് നാം സ്വീകരിക്കേണ്ടത്. ഒപ്പം വ്യക്തി ശുചിത്വവും ശീലിക്കണം പൊതു സ്ഥലങ്ങളിൽ മനുഷ്യർ തമ്മിൽ കുറഞ്ഞത് ഒരു മീറ്റർ അകലമെങ്കിലും പാലിക്കണം. കൈകൾ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് 20 സെക്കന്റെങ്കിലും കഴുകണം.തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ മറച്ചു പിടിക്കണം പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണം.വിദേശങ്ങളിൽ നിന്ന് നാട്ടിലേക്ക് വന്നവർ നിർബന്ധമായും നിശ്ചിത ദിവസങ്ങൾ ക്വാറണ്ടൈനിൽ കഴിയണം. ആ രോ ഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിച്ചും രോഗം കൂടുതൽ പേരിൽ വ്യാപിക്കുന്നത് തടയാൻ കഴിയും.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം