നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/നെടുവീർപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalandavettiyara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നെടുവീർപ്പുകൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നെടുവീർപ്പുകൾ

മാനത്തെ ചെമ്പക പൂന്തോപ്പ്
മാനുകൾ ഓടുന്ന പൂന്തോപ്പ്
നിരയായി നീങ്ങിടും വെള്ളിമേഘങ്ങളെ
നിങ്ങൾ എന്നെയും കൂടി കൂട്ടാമോ
    എന്റെ മനസിലെ വെണ്ണിലാക്കിണ്ണത്തിൽ
    മണ്ണപ്പം ചുട്ടു കളിക്കാലോ
    പാടവരമ്പിലൂടെയോടി നടക്കുന്ന
    പൈക്കിടാങ്ങളെ കാണാല്ലോ
കൂ കു പടിയുണർത്തും കോകില മർമരം കേൾക്കാലോ
ആരാരും കാണാതെ മാനത്തെ പൂന്തോപ്പിൻ വള്ളിക്കുടിലിലിലൊളിക്കാല്ലോ
എന്റെയീ മോഹങ്ങൾ എന്നെന്നും തീരാത്ത
ഒരു ആത്മാവിൻ ഗദ്ഗദമാവുന്നു.

Drishya Raju
3 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ, തിരുവനന്തപുരം, കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത