മാനത്തെ ചെമ്പക പൂന്തോപ്പ്
മാനുകൾ ഓടുന്ന പൂന്തോപ്പ്
നിരയായി നീങ്ങിടും വെള്ളിമേഘങ്ങളെ
നിങ്ങൾ എന്നെയും കൂടി കൂട്ടാമോ
എന്റെ മനസിലെ വെണ്ണിലാക്കിണ്ണത്തിൽ
മണ്ണപ്പം ചുട്ടു കളിക്കാലോ
പാടവരമ്പിലൂടെയോടി നടക്കുന്ന
പൈക്കിടാങ്ങളെ കാണാല്ലോ
കൂ കു പടിയുണർത്തും കോകില മർമരം കേൾക്കാലോ
ആരാരും കാണാതെ മാനത്തെ പൂന്തോപ്പിൻ വള്ളിക്കുടിലിലിലൊളിക്കാല്ലോ
എന്റെയീ മോഹങ്ങൾ എന്നെന്നും തീരാത്ത
ഒരു ആത്മാവിൻ ഗദ്ഗദമാവുന്നു.