പൊന്നിയത്ത് എം. യു. പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം | color= 3 }} കാലാവസ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

കാലാവസ്ഥ മാറുന്നതിനു അനുസരിച്ചു നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരുപാടുണ്ട് ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടാതെ പിടിച്ചു നിർത്തുന്നതിന്ന് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുകയല്ലാതെ വേറെ യാതൊരു മാർഗവും ഇല്ല അതിന് വേണ്ടി നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ഭക്ഷണക്രമം നാം അമിതമായി ഭക്ഷണം കഴിക്കാതെ ആവശ്യത്തിനു മാത്രം കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിൽ വൈറ്റമിൻ അടങ്ങിയ ഭക്ഷണങ്ങളും നാരടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപെടുത്തുക, വെള്ളം ധാരാളം കുടിക്കുക. നഖങ്ങൾ വൃത്തിയാക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക ഇവയൊക്കെ ശ്രദ്ധിച്ചാൽ തന്നെ ഒരു വിധം രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും നാം ഇന്ന് ഭയപ്പെട്ടു കൊണ്ടിരിക്കുന്ന രോഗമാണ് കോവിഡ് 19, ഒരുപാട് ആളുകൾ ഈ രോഗം ബാധിച്ചു മരണപ്പെട്ടിരിക്കുന്നു കുറെ പേർ ആശുപത്രിയിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു, ഈ രോഗം വരാനുള്ള മുഖ്യ കാരണം രോഗപ്രതിരോധശേഷി കുറവായതു കൊണ്ടാണ് ഇതിന് വേണ്ടി ഡോക്ടർമാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതോടൊപ്പം ഇനിയെങ്കിലും നമ്മുടെ ജീവിത രീതിയിൽ മാറ്റം വരുത്താൻ ഞാനും നിങ്ങളും തയ്യാറാവണം പ്രത്യേകിച്ച് ഭക്ഷണം കൃത്യ സമയത്ത് തന്നെ കഴിക്കുകയും രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുകയും വേണം മേല്പറഞ്ഞ ശീലങ്ങൾ നാം പതിവാക്കി നമുക്ക് പുതിയ ജീവിതം ആരംഭിക്കുകയും രോഗങ്ങളെ അതിജീവിക്കുകയും ചെയ്യാം


ആയിഷ ഹദിയ
4 A പൊന്നിയത്ത് എം. യു. പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം