ശ്രീ നാരായണവിലാസം എൽ.പി.എസ് വള്ളിയായി/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
മീനു ഉമ്മറപ്പടിയിൽ സങ്കടത്തോടെ ഇരുന്നു. അവളുടെ കൂട്ടുക്കാരി അമ്മുവിനെ കുറിച്ചായിരുന്നു അവളുടെ ചിന്ത.അവധിക്കാലത്ത് മീനുവും അമ്മുവും ഒരുപാട് കളിക്കാറുണ്ട്.സ്കൂൾ തുറക്കാൻ ആവുമ്പോൾ മീനുവിന് സങ്കടമാണ്. കാരണം അമ്മു മീനുവിനെ വിട്ട് ഗൾഫിലേക്ക് പോകും.പിന്നെ അടുത്ത സ്കൂൾ പൂട്ടലിനായി മീനു കാത്തിരിക്കും.അമ്മുവിനെ കാണാൻ വേണ്ടി ഈ പ്രാവശ്യവും മീനു സ്കൂൾ അവധിക്കാലം കാത്തിരിക്കുകയായിരുന്നു. പക്ഷേ,ഇത്തവണ അമ്മു വന്നപ്പോൾ മീനുവിനെ കണ്ടില്ല.മീനുവിനോട് മിണ്ടിയില്ല. മീനുവിനെ അങ്ങോട്ടും വിട്ടില്ല.അമ്മ മീനുവിനോട് പറഞ്ഞു ,അവൾ ഗൾഫിൽ നിന്ന് വന്നതാണ്.അവൾക്ക് പുറത്തിറങ്ങാൻ പാടില്ല. ഇതു കേട്ട് ഇറയത്തിരുന്ന മുത്തശ്ശി പിറുപിറുത്തു "എന്റെ ഓ൪മ്മയിൽ ഇല്ല ഇങ്ങനൊരു കാലം,ഇതെന്തൊരു കലികാലം എന്റെ ഭഗവാനേ".മുത്തശ്ശിയുടെ ആത്മഗതം കൂടിയായപ്പോൾ മീനു പൂജാമുറിയിൽ പോയി പ്രാ൪ത്ഥിച്ചു.എന്റെ അമ്മുവിന് പനി ഉണ്ടാവരുതേ......
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ