അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ഈ രോഗകാലത്ത് മനുഷ്യൻ ശുചിത്വ ജീവിതം നയിക്കുന്നു. ഈ മഹാമാരിക്കു മാ രിയമ്മ തന്നെ രക്ഷ ഈ മഹാമാരി തന്നെ വേണ്ടി വന്നു മനുഷ്യന് നിർമ്മല ജീവിതം നയിക്കാൻ. എത്ര സദ്യയുണ്ടു നാം കൈ കഴുകാതെ എത്ര ഓണമുണ്ടു നാം ഒത്തുചേരലോടെ ഇപ്പോൾ ഏകാന്ത വാസത്തിലായി നാം- വീടിനുള്ളിൽ ഇരിക്കാൻ പ്രയാസപ്പെടുന്നു. ഇപ്പോൾ മോന്തക്കൊട്ടയും ധരിച്ച് പുറത്തിറങ്ങുന്നു. രോഗബാധയെ പേടിച്ച്. ആരേയും തിരിച്ചറിയാനാവാതെ കണ്ണുകൾ മാത്രം കാണിച്ച്. സദാ തുപ്പി നടന്ന മാനുഷർ- ഇന്നിതാ വൃത്തി ജീവിതം നയിക്കുന്നു. നമ്മോട് നാം ചെയ്യുന്ന ക്രൂരതകൾക്ക് ഈ മഹാമാരി തന്നെ നമുക്ക് കാട്ടി തന്ന പാംങ്ങൾ മനുഷ്യരാശിയെ രക്ഷിക്കുമോ?
 

ശ്രീലയ.എം.എസ്
8 A അസംപ്ഷൻ ഹൈസ്കൂൾ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത