ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് കണ്ടങ്കുന്ന്/അക്ഷരവൃക്ഷം/ഒരു ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു ഭീകരൻ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ഭീകരൻ


കൂട്ടരേ....... കേട്ടുവോ കൊറോണിയെ പറ്റി

ലോകം മുഴുവൻ പേടിക്കും ഭീകരനെ പറ്റി

കേവലം ഒരു വൈറസായി തള്ളിക്കളയുമ്പോൾ

തൻ്റെ ഉഗ്ര ശക്തി മുഴുവൻ കാണിച്ചു തന്നു

മനുഷ്യർ എന്നോ മൃഗങ്ങൾ എന്നോ വേർതിരിവില്ല.

ഇന്ന് എല്ലാമെല്ലാമവൻ്റെ കാൽക്കീഴിൽ തന്നെ

പത്രമാധ്യമങ്ങൾ അവൻറെ പേർ വർണ്ണിച്ചിടുമ്പോൾ

മാനവരെ പുച്ഛത്തോടെ വെല്ലുവിളിക്കുന്നു

തിരക്ക് തിരക്ക് എന്ന പല്ലവി മാറ്റി മനുഷ്യർ

ഇനിയെന്തു വേണ്ടൂ?... എന്ന് നട്ടംതിരിയുന്നു

ജനതാ കർഫ്യു ലോകം ഇവ തളർത്തി എന്നാലും

പൂർവാധികം ശക്തിയോടെ അവൻ തിരിച്ചെത്തിടുന്നു

ഇനി അവനെ വളരാൻ അനുവദിക്കാതെ

പ്രതിരോധിക്കുക നാം ഒറ്റക്കെട്ടായ്.........

അമ്മയാം ഭൂമിയുടെ രക്ഷകരായി

സുരക്ഷയോടെ കരുത്തോടെ മുന്നേറണം നാം ..........

 

ജിയ എം
3 ജി.എൽ.പി.എസ്.കണ്ടംകുന്ന്
മട്ടന്നൂർ ഉപജില്ല
കണ്മൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത