സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ഈ മരത്തണലിൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ മരത്തണലിൽ

ഈ മരത്തണലിലീച്ചാരുബെഞ്ചിൽ
കോവിഡിൻ ചിന്തയിൽ ഞാനിരിക്കെ
അഞ്ചഞ്ചു പേരിവർ രണ്ടായി തിരി
ഞ്ഞെന്നെ കൊഞ്ഞനം കുത്തുന്നതെന്തിനാണ്
മണ്ണാത്തിക്കിളിയുടെ മന്ദഹാസമല്ലിത് മര
ച്ചില്ലയിലെന്നെ ഗ്രസിക്കുന്ന കോലാഹലം
മണ്ണിലേക്കിറങ്ങിയവരഞ്ജു പേരും കൂട്ടത്തി
ലൊന്നിനെ കൊത്തിമാറ്റി കേമത്തം കാട്ടുന്ന ന്നതെന്തിനാണ്
ചേലൊത്ത ചുണ്ടുകൾ തൊട്ടുരുമ്മി ചാരത്തു വന്നിരിപ്പതെന്തേ
കരിയിലയോരോന്നും മറിച്ചുമാറ്റി ഇരതേടു
മീക്കൂട്ടർക്കറിയില്ലേ സൗഹ്രദകൂട്ടായ്മയൊന്നും
കലഹത്തിൽ ചേർന്ന് ചിലയ്ക്കുന്നോരണ്ണാറകണ്ണനെന്തു ചേതം
കരിയിലക്കടിയിലോടി ഒളിക്കുന്ന ചിതലിന്റെ
ജീവന് വില പറയാൻ ഇരുകൂട്ടരും ചേർന്നൊച്ചവെച്ച്
കുരുത്തിക്കളമാക്കിയുഴുതുമറിച്ച്‌
തൊപ്പികിളിയുടെ കുഞ്ഞിനെ മോഷ്ടിച്ച
കള്ളിപ്പൂങ്കുയിൽ സ്വരസുന്ദരി കൊതി
യോടെ കോലാഹലം നോക്കിനിന്നു
പതിവായി ലഭിക്കുന്ന വെള്ളത്തിനായി കേണ്
വറ്റിവരണ്ട പാത്രത്തിനരികെയിരിപ്പായി കാക്ക
പരിഭവമില്ലാതെ വെള്ളം നിറച്ചു ഞാൻ
പാത്രത്തിനകലേക്ക് മാറിനിന്നു
കൊതിയോടെ വെള്ളം കുടിച്ചോരോ പക്ഷിയും
ചിരിയോടെ നന്ദിപറഞ്ഞു മടങ്ങി
മണ്ണാത്തിക്കിളികൾ വെള്ളം കുടിച്ചിട്ടും
 കുളിച്ചിട്ടുംമെന്തേ ചിലയ്ക്കുന്നു പിന്നെയും
അറിയുന്നു ഞാനെന്നാദ്യമായിട്ട
വയിലൊന്നിനിണയില്ലയെന്ന സത്യം
ഇരു പക്ഷിക്കൂട്ടവും ഒരുമിച്ചു നിന്നാൽ
ഇണയാകുമല്ലോയിവർക്കന്യോന്യം.
കോവിഡിൻ ചിന്തകളെന്നിൽനിന്നും
ഓടി മറിഞ്ഞെന്നതും സത്യം.
 

മരിയ ഗ്രസിയ പാലാട്ടി
10 c സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത