ഗവ. എച്ച് എസ് കുറുമ്പാല/അക്ഷരവൃക്ഷം/പച്ചപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15088 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പച്ചപ്പ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചപ്പ്

പ്രകൃതി നിൻ വികൃതിയിൽ
ഭൂമി മുഴുവൻ തേങ്ങുന്നു
നിന്നെ വെ‍ട്ടിനുറുക്കിയവർ
നിന്റെ ചോര ഊറ്റിക്കുടിച്ചവർ
നിന്നെ വിഷധൂളികഴളാൽ പൊതി‍‍ഞ്ഞവർ
നിന്നെ നീയല്ലാതാക്കിയവർ
ഇന്നിതാ ഒരിറ്റ് ശ്വാസത്തിനായ്
ജീവനുവേണ്ടി പിടയുന്നു
വെള്ളമേഘങ്ങളുടെ വരവിനായ്
കാതോർത്തിടുന്നു നിമിഷങ്ങ‍ൾ
ഹേ മനുഷ്യാ, നീ ഓർക്കണം
നീ വിതച്ച വിഷവിത്ത്
നിന്നിലെ നിശ്വാസത്തെ കൊന്നിടും
നീങ്ങാം നമുക്കൊരുമിച്ചുണരാം
ഭൂമീദേവിയെ നെഞ്ചോട് ചേർത്ത്
പച്ചപ്പിനായ് കൈകോർക്കാം
നാളെയുടെ പൊൻനാമ്പുകൾ മുളച്ചിടാനായ് .

 
അഭിന ജോസഫ്
7 A ജി എച്ച് എസ് കുറുമ്പാല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത