കാര എൽ പി എസ്/അക്ഷരവൃക്ഷം/വൃത്തിയാണ് ശക്തി
വൃത്തിയാണ് ശക്തി
ഗുഡ് മോർണിങ് ടീച്ചർ... ആഹാ .... എല്ലാവരും ഇന്ന് നല്ല ഉഷാറിലാണല്ലോ.. ഇന്ന് നമ്മൾ എന്ത് പഠിക്കും .. ടീച്ചറേ ഒരു കഥ ... വികൃതികേശുവിളിച്ചു പറഞ്ഞു . ശരി ഇന്നൊരു കഥയാവാം . നമ്മുടെ കേശുവിന്റെ ആഗ്രഹമല്ലേ. .. ടീച്ചർ കേശൂനെ നോക്കി കണ്ണിറുക്കി .കഥയുടെ പേരാണ് ഒന്ന രാടൻ രാമു .ക്ലാസാകെ കുലുങ്ങി ചിരിച്ചു . ഒരിടത്തൊരിടത്ത് രാമു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ക്ലാസിൽ പലപ്പോഴും വരാത്തതിനാൽഅവമെ കൂട്ടുകാർ ഒന്നരാടൻ രാമു എന്നാണ് വിളിച്ചിരുന്നത് . രാമുവിന് എപ്പോഴും അസുഖമാണ് .എന്താ കാരണം , ദിവസവും കുളിക്കില്ല , ഭക്ഷ ണം തോന്നുന്ന സമയത്ത് വാരിവലിച്ച് കഴിക്കും ,ടോയിലറ്റിൽ പോയി വന്നാൽ കൈ സോപ്പിട്ട് കഴുകില്ല..., അയ്യേ ...... ക്ലാസിലേ കട്ടികൾ മുഖം ചുളിച്ചു ടീച്ചർ കഥ തുടർന്നു .. നഖം വെട്ടില്ല രാമുവിന്റെ നഖം മുഴുവൻ ചെളികെട്ടികിടക്കുന്നു. ഇതു കേട്ടതും ക്ലാസിലെ കുസൃതി കുടുക്കകൾ മേശ പുറത്തി വച്ച കൈ ഉള്ളിലേക്ക് വലിച്ചു.. ചിലർ ടീച്ചർ കാണാതെ പതുങ്ങി. ടീച്ചർ വീണ്ടും കഥ തുടർന്നു. അവസാനം രാമു അസു ഖങ്ങളുമായി ഡോക്ടറുടെ അരികിലെത്തി . ഡോക്ടർ രാമുവിനൊരു പാട്ടുപാടിക്കൊടുത്തു. എല്ലാ ദിനങ്ങളും കുളിച്ചിടേണം ഡോക്ടറുടെ പാട്ടുകേട്ട രാമുവിന് കാര്യം മനസിലായി . രാമു പിന്നീട് വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചു . സ്കൂളിൽ പലപ്പോഴും എത്തുന്ന രാമു എല്ലാ ദിവസങ്ങളിലും സ്കൂളിലെത്തി . കഥ നിങ്ങൾക്ക് ഇഷ്ടമായോ.? കഥയിൽ നിന്ന് നിങ്ങൾക്ക് എന്തു മനസിലായി? അപ്പോൾ ക്ലാസിലെ ഒരു വികൃതിക്കുടുക്ക വിളിച്ചു പറഞ്ഞു . "ടീച്ചറെ കാര്യം പിടികിട്ടി വൃത്തിയാണ് ശക്തി"
സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ