സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി
ജൂൺ 5 ലോക പരിസ്ഥിതി ദിനമാണ്. 1972 ൽ സ്റ്റോക്ക്ഹോമിൽ ചേർന്ന ലോക പരിസ്ഥിതി സമ്മേളനത്തിന്റെ ഓർമ്മയ്ക്കായാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.
ഇന്ന് നമ്മുടെ ഭൂമി മരണാസന്നമായ അവസ്ഥയിലാണ്. ആർത്തിമൂത്ത മനുഷ്യരാണ് ഭൂമിയെ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. ഈ നില തുടർന്നാൽ ജീവി വംശത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകും. എന്താണ് പ്രകൃതിക്കുവേണ്ടി നാം ചെയ്യുന്നത്എന്ന് ആലോചിക്കാറുണ്ടോ? ചിത്രശലഭത്തിന്റെ, മണ്ണിരയുടെ, ചിതലിനെ യും തവളയുടെയും, മരങ്ങളുടെയും ജീവിതം എത്ര മഹത്തരമാണ്. ഇവയെല്ലാം പ്രകൃതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. നമ്മൾക്ക് അവരോടു പറയാം നിങ്ങളാണ് ഭൂമിയുടെ അവകാശികൾ എന്ന്. മനുഷ്യരായ നമ്മൾ പ്രകൃതിയെ ദിവസംതോറും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മരങ്ങളെല്ലാം വെട്ടി, മലകളെ ഇടിച്ചും, വയലുകൾ നികത്തിയും, പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞ് ഭൂമിയേയും പുഴകളെയും നശിപ്പിക്കുന്നു. അതുമൂലം അവിടങ്ങളിൽ ജീവിക്കുന്ന ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നു. ജീവജാലങ്ങൾക്ക് ഭൂമിയിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു. മരങ്ങൾ വെട്ടുന്നത് കാരണം ഭൂമിയിൽ വെള്ളത്തിന്റെ ദൗർലഭ്യം ഉണ്ടാകുന്നു. ചൂട് കൂടുന്നു. ഇതിനെല്ലാം കാരണം മനുഷ്യരാണ്. പരിസ്ഥിതി ദിനത്തിൽ നമുക്ക് മരങ്ങൾ നട്ടും, പച്ചക്കറി തോട്ടവും പൂന്തോട്ടവും, ഔഷധത്തോട്ടം എന്നിവ നിർമിക്കാം പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞ ചെയ്യാം. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി പകരം നമുക്ക് തുണിസഞ്ചി ഉപയോഗിക്കാം. പരിസ്ഥിതിയെ സംരക്ഷിക്കൂ, ശുദ്ധവായുവും, ശുദ്ധമായ വെള്ളവും നിലനിർത്താം. എന്ന സന്ദേശം, നമ്മൾക്ക് എല്ലാവരോടും പറയാം. മരം ഒരു വരം
Fathimath Fida. K
8.D