യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/ ആട്ടിയോടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആട്ടിയോടിക്കാം

ഇത്തിരിപോന്നൊരുറുമ്പിനെക്കാളും
കുഞ്ഞുരോഗാണു ലോകം
വിറപ്പിക്കുന്നു
മനുഷ്യനെ കൊന്നീടുന്നു
ഭൂലോകമാകെ ശതസഹസ്രം കടന്നൂ
ആതുരസേവകരും പിന്നെ
പോലീസ്‌കാരും പേടികൂടാതെ സേവനതല്പരരും നമ്മുടെ
കൂടെയുണ്ട്
ആ ചെറുജീവിയെ ആട്ടിയോടിക്കുവാൻ എല്ലാരുമെല്ലാരും
വീട്ടിലിരിക്കണം
എന്തിനുമേതിനും നമ്മൾതൻ സർക്കാർ
കുടെയുള്ളതുകൊണ്ടു
സങ്കടമേതുമേ ഇല്ല
കൈകൾരണ്ടുമത് നന്നായി സോപ്പിട്ടുകഴുകണം
ആഘോഷമൊന്നുമേ വേണ്ട
ആഡംബരങ്ങളും വേണ്ട
ഒന്നിച്ചുകൂടൽ വേണ്ടേവേണ്ട
തുരത്താം നമുക്കീ കൊറോണയെ ആട്ടിയോടിക്കാം
നമുക്കീ മഹാമാരിയെ


 

മീനാക്ഷി എം
3 B യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത