ഇത്തിരിപോന്നൊരുറുമ്പിനെക്കാളും
കുഞ്ഞുരോഗാണു ലോകം
വിറപ്പിക്കുന്നു
മനുഷ്യനെ കൊന്നീടുന്നു
ഭൂലോകമാകെ ശതസഹസ്രം കടന്നൂ
ആതുരസേവകരും പിന്നെ
പോലീസ്‌കാരും പേടികൂടാതെ സേവനതല്പരരും നമ്മുടെ
കൂടെയുണ്ട്
ആ ചെറുജീവിയെ ആട്ടിയോടിക്കുവാൻ എല്ലാരുമെല്ലാരും
വീട്ടിലിരിക്കണം
എന്തിനുമേതിനും നമ്മൾതൻ സർക്കാർ
കുടെയുള്ളതുകൊണ്ടു
സങ്കടമേതുമേ ഇല്ല
കൈകൾരണ്ടുമത് നന്നായി സോപ്പിട്ടുകഴുകണം
ആഘോഷമൊന്നുമേ വേണ്ട
ആഡംബരങ്ങളും വേണ്ട
ഒന്നിച്ചുകൂടൽ വേണ്ടേവേണ്ട
തുരത്താം നമുക്കീ കൊറോണയെ ആട്ടിയോടിക്കാം
നമുക്കീ മഹാമാരിയെ