ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/കോപം വിനാശകരം

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JHSS THANDAKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോപം വിനാശകരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോപം വിനാശകരം
പണ്ട് പണ്ട് ഒരു ഗ്രാമത്തിലെ ചെറിയ ഒരു കുളത്തിൽ ഒരു ആമ ജീവിച്ചിരുന്നു. അടുത്തുതന്നെയുള്ള രണ്ട് അരയന്നങ്ങളും ആയി ആമ സൗഹൃദത്തിലായി.  പക്ഷേ ആ കുളത്തിലെ വെള്ളം തീരാറായി അപ്പോ ആകുളം വിട്ട് വേറെ എവിടെയെങ്കിലും പോകാം എന്ന് അരയന്നങ്ങൾ പറഞ്ഞു ആമ യോട്... പക്ഷേ ആമയെ കൊണ്ടു പോകണമല്ലോ അപ്പോൾ അവരും മൂന്നുപേരും ആലോചിച്ചു എങ്ങനെ കൊണ്ടുപോകാമെന്ന്... അങ്ങനെ ആമ തന്നെ ഒരു ഉപായം പറഞ്ഞു...  ഒരു വടി കൊണ്ടു വന്നു രണ്ട് അരയന്നങ്ങളും ഇരുവശത്തുമായി കടിച്ചുപിടിച്ച് പറക്കുക. അ വടിയുടെ  നടുക്ക് കടിച്ചു തൂങ്ങിക്കിടക്കുന്ന പറഞ്ഞു.  അപ്പോൾ അരയന്നങ്ങൾ  പറഞ്ഞു ആമ യോട് വടിയിൽ കടിച്ചാൽ പിന്നെ സംസാരിക്കാൻ പാടില്ല.  അങ്ങനെ  അരയന്നങ്ങളും ആമയും പറന്നു ആമയുടെ ഭാരം കാരണം അരയന്നങ്ങൾ താഴ്ന്ന് പറന്നത്.  അപ്പോൾ ഒരു വയലിൻ മുകളിലൂടെ  മെല്ലെപറന്നു പോകുമ്പോൾ താഴെ കളിച്ചുകൊണ്ടിരിക്കുന്ന കുറച്ചു കുട്ടികൾ ഇതു കണ്ട് അത്ഭുതപ്പെട്ടു.  അരയന്നങ്ങൾ എത്ര ബുദ്ധിപരമായി ആമയെ കൊണ്ടുപോകുന്നത്.  ഇത് ആമ കേട്ടു. ആമക്കു ദേഷ്യം വന്ന് അലറി ആമ  പറഞ്ഞു ' വിഡ്ഢി കുട്ടികളെ' ഞാനാണ് അരയന്നങ്ങൾ ക്ക് ഈ ബുദ്ധി ഉപദേശിച്ചത് ' പിന്നെ സംഭവിച്ചത് വടിയിൽ കടിച്ചു പിടിച്ചിരുന്ന ആമ ഉടൻതന്നെ താഴെവീണ്  ചത്തുപോയി.      

ഇതിന്റെ ഗുണപാഠം
    ബുദ്ധിയുള്ളവർ കോപത്തെ അടക്കുക തന്നെ വേണം.  അതിയായ കോപം നാശത്തെ വഴി തെളിക്കും... 
സഫ വി. എഫ്
1 സി ജമാ-അത്ത് എച്ച്എസ്എസ് തണ്ടക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ