ഗവ.യു പി എസ് ഇളമ്പള്ളി/അക്ഷരവൃക്ഷം/ ബോഡിഗാ൪ഡ്
ബോഡിഗാർഡ്
ഈ ലോക്ക്ഡൗൺ കാലത്ത് നമ്മളിൽ ചിലരെ പോലെ വീട്ടിൽ ഒറ്റപ്പെട്ടു പോയവനാണ് ആനന്ദ്. അവന്റെ അച്ഛൻ പോലീസും അമ്മ നേഴ്സുമാണ്. പിന്നെ പറയണോ അവന്റെ അവസ്ഥ.മുൻ അവധിക്കാലങ്ങളൊക്കെ മാമന്റെ മക്കൾക്കൊപ്പം അമ്മ വീട്ടിലാണ് ആഘോഷിച്ചിരുന്നത്.അച്ഛനുമമ്മയും ഡ്യൂട്ടിക്ക് പോയിക്കഴിഞ്ഞാൽ ആ വീട്ടിൽ അവൻ ഒറ്റയ്കാണ്.ആരും കൂട്ടില്ലാത്ത ആ പകലുകളിൽ വീഡിയോ ഗെയിം കളിച്ചും ടി വി കണ്ടും സമയം കളയുകയാണ് അവന്റെ പതിവ് .അങ്ങനെ ഒരു ദിവസം അവൻ കളിക്കിടെ മയങ്ങിപ്പോയി .അവന്റെ ന്ഷ്കളങ്കമായ ഉറക്കത്തിൽ അവന്റെ ഇന്ദ്രിയങ്ങൾക്കു പോലും ദു:ഖം സഹിക്കാനായില്ല.പാവം എന്തൊരു കഷ്ടാ!എത്ര നേരംന്ന് വച്ചാ ഒരു വീട്ടിൽ ഒറ്റയ്ക്.എങ്ങനെ കൂട്ടും കൂടി നടക്കേണ്ട കുട്ടിയാ ?പിന്നെ അവന്റെ അച്ഛന്റെയും അമ്മയുടെയും സ്വരം കേൾപ്പിക്കാനും നല്ലപാട്ടു കേൾപ്പിക്കാനംമൊക്കെ ഞാനുള്ളതുകൊണ്ട് അവനിത്തിരിയെങ്കിലും സന്തോഷം കിട്ടുന്നുണ്ട്.എടാ ചെവി നീ പറഞ്‍തു ശരിയാ .ഞാനും ആനന്ദിനു വേണ്ടുന്ന കാഴ്ചകളൊക്കെ കാണിച്ചു കൊടുക്കുന്നില്ലെ?.ടെറസ്സിൽ നിൽക്കുമ്പോൾ കിളികളെ കാട്ടിയും മമ്മൂട്ടിയുടെയും മോഹൻ ലാലിന്റെ യുമൊക്കെ സിനിമകൾ കാണിച്ചുകൊടുത്തും ഞാൻ എത്രയാഈ കുട്ടിയെ സന്തോഷിപ്പിക്കുന്നത് . ഇതു കേട്ട മൂക്ക് പെട്ടന്ന് അസ്വസ്ഥനായി.മുല്ലയും പാരിജാതവുമൊക്കെ വിരിഞ്ഞിട്ടുണ്ടെന്ന് ആദ്യം പറയുന്നതാരാ?ആനന്ദ്. ആരു പറഞ്ഞിട്ട്?. ഈ ഞാൻ പറഞ്ഞിട്ട്. എന്തൊക്കെ ഗന്ധങ്ങളാ അവനെ അറിയിച്ചിട്ടുള്ളത്?.ഒന്നു നിർത്ത് .എടാ ത്വക്കേ നീ എന്തെങ്കിലും ചെയ്യുന്നുണ്ടോ? . പിന്നെ ഇവനോ ഞാൻ രുചിച്ചു കഴിക്കുന്ന ആഹാരം വലിച്ചെടുത്ത് സുഖമായിരിക്കുന്നു.നിനക്കു നാണമില്ലേ !ഇങ്ങനെ ഒന്നും ചെയ്യാതിരിക്കാൻ .അതു മാത്രമാണോ ? ഇവനൊക്കെ ആരോടെങ്കിലും എന്തേലും പറയണെങ്കിലേ ഈ ഞാൻ വേണം . എല്ലാവരുടെയും സംസാരം കേട്ട ത്വക്കിന് കരച്ചിൽ വന്നു. എന്നിട്ട് ഏറെ വിനയത്തോടെ അവൻ പറഞ്ഞു. കൂട്ടകാരെ നിങ്ങളൊക്കെ വലിയവരാ, പ്രത്യേക സിദ്ധിയുള്ളവരാ. പക്ഷേ ആന്ദിന്റെ ശരീരത്തിലെ ചൂടു നിയന്ത്രിക്കുന്നതും രോഗാണുക്കളെ പ്രതിരോധിക്കുന്നതുമൊക്കെ ഞാനല്ലേ? പിന്നെ നിങ്ങളെയൊക്കെ പൊതിഞ്ഞു സൂക്ഷിക്കുന്നതുമൊക്കെ ഞാനല്ലേ? ഇത്രയും പറഞ്ഞ് ത്വക്ക് വിങ്ങിപ്പൊട്ടി .ഇതു കേട്ട ബാക്കി ഇന്ദ്രയങ്ങൾ ത്വക്കിനോട് പരുഷമായി സംസാരിച്ചതിൽ പശ്ചാത്താപം തോന്നി.അവർ ത്വക്കിനോട് ക്ഷമ ചോദിച്ചു. കൂട്ടുകാരെ പല അവസരങ്ങളിലും രോഗാണു രൂപത്തിലെത്തുന്ന മരണത്തെപ്പോലും തടഞ്ഞു നിർത്തി നമ്മെ രക്ഷിക്കുന്ന നമ്മുടെ ത്വക്കിനെ നാം വേണ്ട വിധം സംരക്ഷിക്കുന്നുണ്ടോ? .രണ്ടു നേരവും കുളിച്ച് വേണ്ട വിധം ശുചിത്വം പാലിച്ച് ആവിശ്യമായ പോഷകങ്ങൾ കഴിച്ച് നമ്മുടെ ഈ ചങ്ക് ബ്രോ യെയും ആജീവനാന്തം നമുക്കൊപ്പം നിർത്താം കോവിഡ് കാല ചിന്തകൾ
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ