ജി.എച്ച്.എസ്. കൊയ്യം/അക്ഷരവൃക്ഷം/മൂന്ന് മാസത്തെ ഇടവേള
മൂന്ന് മാസത്തെ ഇടവേള
കുറച്ചു നാളായല്ലോ ആശുപത്രിയിൽ ഇങ്ങനെ ഓടി നടക്കാൻ തുടങ്ങിയിട്ട്. ആരാ ? എവിടുന്നാ? ആശുപത്രിയിലെ സ്വീപറായ ഭവാനിചേച്ചി എന്നോട് ചോദിച്ചു. സുചിത്ര ആശുപത്രിയിലെ ജനൽക്കമ്പി പിടിച്ച് പുറത്തേക്ക് നോക്കി കരഞ്ഞു.ഒപ്പം ആകാശവും.. ഇതു പോലെ നല്ല മഴയുള്ള ദിവസമായിരുന്നു അത്. ഒരു ഗ്രാമത്തെ മുഴുവൻ ആശുപത്രിയിലേക്ക് തള്ളിവിട്ട ഒരു ദിവസം. എല്ലാത്തിന്റെയും ഉത്ഭവം എന്റെ വീട്ടിന്റെ പിന്നാമ്പുറത്തു നിന്നുമായിരുന്നു. കൈലൂർ ഗ്രാമത്തിലെ ഏറ്റവും വൃത്തിയുള്ള വീട് എന്റെതായിരുന്നു അതുപോലെ തന്നെയായിരുന്നു എന്റെ കുടുംബവും.ആ നാട്ടിലെ എല്ലാ വീട്ടിലേക്കുമുള്ള വെള്ളം എത്തിക്കുന്ന കൈലൂർ പുഴ ഉത്ഭവിക്കുന്നതുതന്നെ എന്റെ വീട്ടിനരികിലുള്ള മലയിൽ നിന്നുമാണ് ഒരു വൃത്തികേടു പോലും ഇല്ലാത്ത ഒരു ഗ്രാമമായിരുന്നു കൈലൂർ.അങ്ങനെയിരിക്കെ ഒരു ദിവസം ടിക്കറ്റിന്റെ രൂപത്തിൽ ആ നാട്ടിലെ ദുരന്തം വന്നെത്തി. എന്റെ ഭർത്താവ് രാഗേഷേട്ടന് കാനഡയിലെ IT കമ്പനിയിൽ ഒരു ജോലി ലഭിച്ചു.അതിനുള്ള ടിക്കറ്റായിരുന്നു അത്.സ്കൂൾ പൂട്ടിയ സമയം ആയതുകൊണ്ടുതന്നെ കുടുംബ സമേതം പോവാൻ തീരുമാനിച്ചു. പക്ഷെ വീട് പൂട്ടിയിടണം എന്നാലോചിച്ചപ്പോൾ വരേണ്ട എന്ന് രാഗേഷേട്ടൻ പറഞ്ഞെങ്കിലും കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ പോവാതിരിക്കാൻ കഴിഞ്ഞില്ല. അപ്പോഴാ ഞാൻ രാഗേഷേട്ടനോട് പറഞ്ഞത് നമ്മുക്ക് ഈ വീട് വാടകയ്ക്ക് കൊടുക്കാമെന്ന്. ആദ്യമൊക്കെ രാഗേഷേട്ടന് അതിനോട് എതിർപ്പുണ്ടായിരുന്നെങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങി സമ്മതിക്കുകയായിരുന്നു. വീട് സൂക്ഷിക്കില്ല വൃത്തികേടാക്കും എന്നൊക്കെയായിരുന്നു രാഗേഷേട്ടന്റെ വാദം.എല്ലാവരും ഒരുപോലെ ആകണമെന്നില്ലല്ലോ എന്നും പറഞ്ഞ് എന്റെ നിർബന്ധ പ്രകാരം വീട് വാടകയ്ക്ക് കൊടുത്തു.എന്നിട്ട് ഞാനും കുടുംബവും നേരെ കാനഡയ്ക്ക് പറന്നു. "എന്നിട്ടെന്തു സംഭവിച്ചു. "ഭവാനിയേച്ചി ചോദിച്ചു. മൂന്ന് മാസത്തിനു ശേഷം ഞാനും മക്കളും നാട്ടിലേക്ക് വന്നു. നാട്ടിലെത്തിയപ്പോൾ കാറിന്റെ ഗ്ലാസ് താഴ്ത്തി വഴിയോരത്തെ വീടുകളിലേക്ക് നോക്കി. വീട്ടുമുറ്റത്തു നിന്ന് കുശലം പറയുന്ന അയൽപക്കക്കാരെയും ഗ്രൗണ്ടിൽ എപ്പോഴും കാണാറുള്ള കുട്ടികളെയും കാണാനില്ല. ആ കാഴ്ച എനിക്കൊരു അത്ഭുതം തന്നെയായിരുന്നു.ഉമ്മറത്തെ സിറ്റൗട്ടിൽ ഇരുന്നു വർത്തമാനം പറയുന്ന ചേച്ചിമാർക്ക് പകരം കുറച്ച് പത്രങ്ങൾ മാത്രം. എനിക്കൊന്നും മനസിലായില്ല. ഞാൻ നേരെ വീട്ടിലേക്ക് പോയി. നാട്ടിലേക്ക് വന്ന എനിക്ക് വീടും പരിസരവും മറ്റൊരു അത്ഭുതമായിരുന്നു. വീട് കുഴപ്പമൊന്നും ഇല്ലാതെ വൃത്തിയാക്കിയിട്ടുണ്ട്. എന്നാൽ പരിസരം! ഞാൻ ബാഗൊക്കെ അകത്ത് വച്ച് മുറ്റത്തേക്ക് ഇറങ്ങുമ്പോഴേക്കും പഞ്ചായത്ത് പ്രസിഡൻ്റും മെമ്പറും വീട്ടുമുറ്റത്ത്.അവർ വിശേഷങ്ങളക്കെ തിരക്കി. എന്നിട്ട് 3 മാസത്തിനിടയിൽ ഈ നാടിന് സംഭവിച്ച ശോചനീയാവസ്ഥ വിവരിച്ചു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. കളിച്ചു കൊണ്ടിരുന്ന കട്ടികൾ ഇത് കേട്ട് നിശ്ചലമായി. അതും പറഞ്ഞ് അവർ മടങ്ങി.ഞാൻ ഉടൻ തന്നെ ആശുപത്രിയിലേക്ക് വന്നു. എന്നിട്ട് ഞാൻ രാഗേഷേട്ടനെ വിളിച്ചു. ഫോൺ എടുത്ത ഉടനെ നാട്ടിലെ വിശേഷങ്ങൾ ആണ് തിരക്കിയത്. എനിക്ക് ഉത്തരമില്ലാതായിപ്പോയി. ഞാൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞു, "നമ്മൾ കാനഡയ്ക്ക് പോകുമ്പോൾ ഗോപിയേട്ടനേയും ഭാര്യയേയും വീട് ഏൽപ്പിച്ചിരുന്നില്ലേ, അവർ വീട് വൃത്തിയിൽ സൂക്ഷിക്കുന്നതിന് വീട്ടിലുള്ള എലികളെ മുഴുവൻ കൊന്ന് വീടിന്റെ പിന്നാമ്പുറത്ത് കൊണ്ടിട്ടു. എന്നാൽ അത് കുഴിച്ചിട്ടില്ല. മഴ പെയ്തപ്പോൾ ജീർണിച്ച എലികളുടെ അവശിഷ്ടങ്ങൾ ഒഴുകി പുഴയിലെത്തി. ഈ വെള്ളം കുടിച്ച നാട്ടുകാർക്കുമുഴുവൻ അസുഖം ബാധിച്ചു. ഇപ്പോൾ അവരെല്ലാം ഇതേ ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിൽ.പ്രസിഡൻറും മെമ്പറുമൊക്കെ നമ്മളെ ഒരു പാട് തവണ വിളിച്ചിരുന്നു.എന്നാൽ കിട്ടിയില്ല. ഞാൻ ഇപ്പോൾ ആശുപത്രിയിലാണ് ഉള്ളത്. "ഇത് കേട്ടയുടൻ രാഗേഷേട്ടന്റെ ശബ്ദം നിശ്ചലമായി.കോൾ കട്ട് ചെയ്തു. എനിക്കു പേടിയാവുന്നു.ഇനി ഇത് എവിടെ ചെന്നാണ് അവസാനിക്കുക. അവർ കാരണം ഇനിയും എത കുടുംബങ്ങൾ ആശുപത്രിയിലാകുമെന്ന് എനിക്കറിയില്ല. അറിഞ്ഞോ അറിയാതെയോ ഞാനും ഈ രോഗത്തിന് കാരണമായെന്ന് ഓർക്കുമ്പോൾ ........ സഹിക്കാൻ പറ്റുന്നില്ല.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ