ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ഒര‍ു തണ‍ുത്ത ഒ‍ാർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20519 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒര‍ു തണ‍ുത്ത ഒ‍ാർമ്മ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒര‍ു തണ‍ുത്ത ഒ‍ാർമ്മ

സ്ക‍ൂൾമ‍ുറ്റത്തെ ആ വലിയ ആൽമരം എന്ന‍ും എന്റെ മനസ്സില‍ുണ്ട്. വേനൽക്കാലത്ത് ച‍ൂട് ക‍ുറയ്ക്കാൻ ഞങ്ങളെ സഹായിക്ക‍ുന്ന ആൽമരത്തെ വളരെ ഇഷ്ടമാണ്. ധാരാളം പക്ഷികള‍ുടെ ഒര‍ു വിസ്മയലോകമാണ് ആ ആൽമരം. ഞങ്ങള‍ുടെ ക‍ൂടെ കളിക്കാൻ വരാറ‍ുണ്ട് എന്ന് തോന്നിപ്പിക്ക‍ുമാറ് ചില്ലകൾ ക‍ൂട്ടിയിടിച്ച് ശബ്ദമ‍ുണ്ടാക്ക‍ും. ക‍ുട്ടികള‍ുടെ കളിയ‍ും ചിരിയ‍ും ആസ്വദിച്ചിര‍ുന്ന ‍ഞങ്ങള‍ുടെ ക‍ൂട്ട‍ുകാരൻ ഇപ്പോൾ ഒറ്റക്കായിരിക്ക‍ും. ക‍ുളിര‍ുള്ള ഒ‍ാർമ്മകൾ സമ്മാനിച്ചിര‍ുന്ന ആ ക‍ൂട്ട‍ുകാരൻ എന്ന‍ും എന്റെ മനസ്സില‍ുണ്ടാവ‍ും.

സിദ്ധാർത്ഥ്. എസ്.
4 D ജി.എൽ.പി.സ്ക‍ൂൾ വട്ടേനാട്
ത‍ൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം