സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അനുഭവങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്തെ അനുഭവങ്ങൾ.

ഹലോ കൂട്ടുകാരെ, ഞാൻ അൽഫോൻസോ സുനിൽ. സെൻറ് ആൽബർട്ട് സ്കൂളിൽ പഠിക്കുന്ന ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ഞാൻ. കൊറോണ എന്ന ഭീകരരോഗം നാമെല്ലാവർക്കും അറിയാം. ഇപ്പോൾ ലോകത്ത് കൂടുതലും കേൾക്കുന്ന ഒരു വാക്കുതന്നെ ഈ കൊറോണയാണ്.നമ്മൾ എല്ലാവരും കൊറോണയേ ഭയപ്പെടുന്നു.എന്നാൽ നാമെല്ലാവരും പേടിക്കുന്ന ഈ കൊറോണയ്ക്ക് കണ്ണ്,ചെവി,വായ,മുടി, നാക്ക്, പല്ല്,കൈ,കാൽ എന്നിവയോന്നുമില്ല. പക്ഷേ, കൊറോണ നല്ലതലെങ്കിലും,അത് നല്ലതാണ്. കാരണം പുഴകൾ മലിനീകരണമില്ലാതെ ഒഴുകുന്നു,മരങ്ങൾ വളരുന്നു,മൃഗങ്ങളും പക്ഷികളും ഉത്സാഹത്തോടെ ജീവിക്കുന്നു,അന്തരീക്ഷം ശുദ്ധിയുളളതാകുന്നു.ഇങ്ങനെ എത്രയധികം സംഭവങ്ങൾ നടക്കുന്നു.ഈ ലോക്ക്ഡൗൺ കാലം തലതിരിഞ്ഞ കാലമാണെന്ന് തോന്നുന്നു. കാരണം,ആദ്യം നമ്മൾ വീടുകളും ഫ്ലാറ്റുകളും നിർമ്മിച്ചു മരങ്ങൾ വെട്ടി നശിപ്പിച്ചു.പക്ഷേ,ഇപ്പോൾ മരങ്ങൾ വളരുന്നു വീടുകളും ഫ്ലാറ്റുകളും നശിക്കുന്നു.2018-ൽ സംഭവിച്ച പ്രളയം നമ്മെ പ്രകൃതിയെ സംരക്ഷിക്കാനുള്ള സന്ദേശം നൽകിയാണ് കടന്നു പോയത്.ഇപ്പോൾ ഈ കൊറോണയും ഈ സന്ദേശം പറയുന്നു.പിന്നെ ഈ സന്ദേശവും പറയുന്നു: മരങ്ങൾ മാത്രമല്ല മൃഗങ്ങളും പക്ഷികളും അന്തരീക്ഷവും സംരക്ഷിക്കാനും,ദൈവത്തിൽ വിശ്വസിക്കാനും, പണം മാത്രം സമ്പാദിക്കാതെ ആ പണം പാവപ്പെട്ടവർക്കു കൊടുക്കാനും, അഹങ്കാരം, അത്യാഗ്രഹം, അലസത,അസൂയ എന്നിവ മാറ്റാനും,മദ്യം,മയ്ക്കുമരുന്ന്,കഞ്ചാവ് എന്നിവ ഉപേക്ഷിക്കാനും പറയുന്നു. കൊറോണ കാലം വളരെ മോശമായി തോന്നാമെങ്കിലും അത് നമ്മുക്ക് ഗുണപാഠങ്ങൾ തന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ ഗുണപാഠങ്ങൾ തരാനും അത് പ്രവർത്തിക്കാനുമാണ് കൊറോണ വന്നിരിക്കുന്നതെന്നും നമ്മൾ മനസ്സിലാക്കണം. നിങ്ങൾ ഈ ഗുണപാഠങ്ങൾ ചെയ്താൽ നിങ്ങൾക്ക് ഒരുപാട് കാലം ജീവിക്കാൻ കഴിയും. അതുകൊണ്ട് നമ്മൾ ഈ കൊറോണയെ അതിജീവിച്ചതിനുശേഷം ഈ കാലം മറക്കരുത്. ഓരോ ദുരന്തകാലവും നന്മയും തിന്മയും തിരിച്ചറിയാനുള്ള അവസരമാണ്. നന്മയിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ഇത്.അതിനാൽ നമ്മൾ ഈ കാലവും അതിജീവിക്കും.പക്ഷെ,നമ്മൾ തിരിച്ചറിഞ്ഞ നന്മകൾ ഒരിക്കലും മറക്കരുത്.

അൽഫോൻസോ സുനിൽ
6 A സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം