മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
09:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
         ഒരിടത്ത് ഒരിടത്ത് രാവണേശ്വരം എന്ന മഹാനഗരം ഉണ്ടായിരുന്നു.അവിടുത്തെ രാജാവിന്റെ പേരാണ് വീര ഭക്തൻ.അദ്ദേഹത്തിന്റെ മകന്റെ പേരാണ് നീലൻ കുമാരൻ.ഒരിക്കൽ രാവനേഷ് രത് ഒരു മഹാരോഗം പടർന്നു. ആ രോഗം പിടിപെട്ട വർ ചികിത്സ കിട്ടിട്ടും മരിക്കുകയാണ്.ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയാണ്. പനി,ചുമ, ജലദോഷം,തലവേദന ഇതൊക്കെ ആണ് രോഗലക്ഷണം എന്ന് വൈദ്യൻ രാജാവിനോട് പറഞ്ഞു. ഇത് കേട്ട് രാജാവ് ഭയന്നു.രാജാവ് വൈദ്യനോട് പറഞ്ഞു എനിക്കും രോഗലക്ഷണം ഉണ്ടെന്ന് തോന്നുന്നു,വൈദ്യൻ മറുപടി പറഞ്ഞു ഞാൻ രാജാവിനെ പരിശോധിക്കാം.ഇത് ഒളിഞ്ഞു നിന്ന് നീലൻ കുമാരൻ കേട്ടു.അവസാനം വീര ഭക്തൻ മഹാരാജാവ് മരിച്ചു.പിന്നെ രാവണേശ്വരം രാജാവ് നീലൻ കുമാരൻ ആയീ.നീലൻ കുമാരൻ ചില തീരുമാനങ്ങൾ എടുത്തു.ആരും സ്വന്തം വീടിന്റെ പുറത്ത് വരരുത്, കൈകൾ വൃത്തിയായി കഴുകണം,ആരും കൂട്ടം കൂടി നിൽക്കരുത്.ജനങ്ങൾ ഇത് പൂർണമായും അനുസരിച്ചു.രാജാവ് നീലൻ എല്ലാ ജനങ്ങൾക്കും അരിയും സാധനങ്ങളും എത്തിച്ചു കൊടുത്തു.രോഗം ബാധിച്ചവരെ വേറെ വീടുകളിൽ താമസിപ്പിച്ചു.അവസാനം ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചു.
അരുൺ യു എം
7 ബി മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ