ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/ഭീതിയുടെകാലം

Schoolwiki സംരംഭത്തിൽ നിന്ന്
09:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതിയുടെകാലം
രാമുവിെന്റയും നാരായണിയുടെയും മകനായിരുന്നു ഉണ്ണി കർഷക കുടുംബത്തിൽ ജനിച്ച ഉണ്ണി ആഗ്രഹിച്ചിരുന്നത് വിദേശ ജീവിതവും ജീവിതസൗകര്യങ്ങളും ആണ്. ഇരുപത്തിയഞ്ചാം വയസ്സിൽ വിവാഹിതനായ ഉണ്ണി ഉയർന്ന നിലയിലുള്ള ജോലി കരസ്ഥമാക്കുകയും തുടർന്ന് വിദേശത്തേക്ക് പോവുകയും ചെയ്തു .അവിടുത്തെ ജീവിതസൗകര്യങ്ങൾ ഉണ്ണിയേയും ഭാര്യയേയും ആകർഷിച്ചു മാത്രമല്ല പോറ്റിവളർത്തിയ അച്ഛനമ്മമാരെ നിമിഷനേരം കൊണ്ട് ഉണ്ണി മറന്നു പോവുകയും ചെയ്തു .എന്നാൽ രാമുവും നാരായണീയും മകനെക്കുറിച്ച് ഓർക്കുകയും അവൻറെ കുട്ടി കാലങ്ങളിലെ ഓർമ്മകൾ അയവിറക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒറ്റ മകനായ ഉണ്ണി ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്ന് ഉള്ള പ്രതീക്ഷ അവരിൽ നിന്നും മങ്ങാൻ തുടങ്ങി. പുറംലോകത്തെ വർണ്ണ വിസ്മയ കാഴ്ചകൾ ഉണ്ണിക്ക് എന്നും ഒരു ലഹരിയായിരുന്നു .നാടും വീടും കുട്ടിക്കാലവും ഒന്നും തന്നെ അവൻറെ മനസ്സിൽ ഇല്ലായിരുന്നു. ഒരു ദിവസം ഉണ്ണിയുടെ ഭാര്യയായ മായയ്ക്ക് വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടൂ .ശ്വാസംമുട്ടൽ ചർദ്ദി തുടങ്ങിയ അസ്വസ്ഥതകൾ അവൾക്ക് അനുഭവപ്പെട്ടു .ഉടൻതന്നെ ഉണ്ണി അവളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചികിത്സകൾ നടന്നുകൊണ്ടിരിക്കെ ഉണ്ണിക്കും

ചുമ തുടങ്ങിയിരുന്നു .ഡോക്ടറെ കാണിച്ചപ്പോൾ ഉണ്ണി മനസ്സിലാക്കി ഇപ്പോൾ വിദേശത്ത് വിളയാടുന്ന കൊറോണ എന്ന വൈറസ് തന്നെയും ഭാര്യയെയും പിടിയിൽ ആക്കിയിരിക്കുന്നു. ഉടൻതന്നെ അദ്ദേഹത്തെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി .ഈ സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ വ്യാപകമായി കഴിഞ്ഞിരുന്ന കോവിഡ്-19 എന്ന വൈറസ് ധാരാളം ആളുകളെ മരണത്തിലേക്കു നയിച്ചു. ഉണ്ണിക്കും ഭാര്യയ്ക്കും ആകെ പേടിയായി .ആശുപത്രിക്കിടക്കയിൽ കിടന്ന് ഉണ്ണി തൻറെ കുട്ടിക്കാലം ഓർത്തു .പണ്ട് ചെറിയ ഒരു പനി വരുമ്പോൾ അമ്മ അടുത്തിരിക്കും എല്ലാം അവനോർത്തു മരുന്ന് ശരീരത്തിൽ പിടിക്കുമോ എന്നുള്ള ഭയവും അവനിൽ ഉണ്ട് ഇപ്പോൾ അവന് അമ്മയെയും അച്ഛനെയും കാണണമെന്ന് ഉ. അമ്മയുടെ മടിയിൽ തല ചായ്ച്ച് ഉറങ്ങാനും കൊതിയാവുന്നു . വിദേശ ജീവിത രീതിയോട് ഭയം തോന്നിയ ഉണ്ണി നാട്ടിലെത്താൻ ആഗ്രഹിച്ചു. ഈ അസുഖം തന്നെയും ഭാര്യയേയും മരണത്തിലെയ്ക്ക് കൊണ്ടുപോകും.എങ്ങനെയാണ് നാട്ടിൽ പോകുക എന്നോർത്തു ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു എങ്കിലും അവൻ ഉറച്ചു വിശ്വസിച്ചു ജാഗ്രതയാണ് വേണ്ടത് കുറച്ചു ദിവസങ്ങൾക്കുശേഷം ഉണ്ണിയുടെയും ഭാര്യയുടെയും ക്ഷീണവും തളർച്ചയും കുറഞ്ഞിരിക്കുന്നു അധികം വൈകാതെ തന്നെ പൂർണമായി രോഗത്തിൽ നിന്നും രക്ഷപ്പെട്ടു ഉണ്ണിയും ഭാര്യയും എത്രയും പെട്ടെന്ന് തന്നെ ആശുപത്രി വിടുകയും നാട്ടിലേക്ക് പോകാൻ തയ്യാറെടുപ്പ് നടത്തി. കുറച്ചു ദിവസങ്ങൾക്കു ശേഷം പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു വിദേശത്തു നിന്ന് നാട്ടിലേക്ക് പോന്ന ആശ്വാസത്തിൽ ഉണ്ണിയും ഭാര്യയും അച്ഛനമ്മമാരോടൊപ്പം ലോക്ക് ഡൗണ്ആചരിച്ചു.

അലീന ഷിബു
6 A ഐ.എച്ച്.ഇ.പി.ജി.എച്ച്.എസ്.കുുളമാവ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ