പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ | color= 3 }} <center> <poem> കിണറുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ


കിണറുകൾ പുഴകൾ വറ്റി വരണ്ടു
ഭൂമിതൻ പച്ചപ്പുമോടിമറഞ്ഞു
കുളിരില്ല തളിരില്ല പുലരിതൻ നാമ്പില്ല
വാനിൽ പറക്കുന്ന കിളികളില്ല
വിളറി കിടക്കുന്ന ഭൂമിക്ക് തുണയായി പുലരിതൻ നാമ്പിൻ പ്രതീക്ഷയില്ല. മരുഭൂമി പോലിന്ന് നീറി കിടക്കുന്ന
ഭൂമിയെ കാണുവാൻ എന്തു ദൈന്യം
രാത്രിയുടെ അശാന്തിയിൽ
ആകാശവീഥിയിൽ വിളറി വർണ്ണം പൂണ്ട ചന്ദ്രൻനുണ്ട് ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലത്തെ
സമൃദ്ധി തൻ നാമ്പിൻ വസന്തകാലത്തെ മലകളും പുഴകളും മഞ്ഞക്കിളികളും
പച്ചവിരിച്ചൊരാ താഴവരയും
കുളിരുണ്ട് കൂട്ടുണ്ട് കുയിലിന്റെ പാട്ടുണ്ട് അരുവിതൻ നീണ്ട പ്രവാഹമുണ്ട്
പുഞ്ചിരി ഭാവമായ് അരുണനും കൂട്ടുണ്ട് വയലിൽ തിമിർത്തൊരാ ബാല്യമുണ്ട്
മാഞ്ഞുപോയ്‌ ഇന്നിതാ പച്ചപ്പിൽ നെയ്തൊരാ വർണ്ണ കാലം ഇനി ഓർമ മാത്രം
പുകയുന്നു ചൂളകൾ ഉയരുന്നു ഫ്ളാറ്റുകൾ
ഓടിക്കിതക്കുന്നു വാഹനങ്ങൾ
ഇനി വരും നാളെയിൽ പച്ചപ്പിൻ നാമ്പുകൾ
പൊട്ടിമുളക്കുമെന്നാശ്വസിക്കാം
മലിനമാംഭൂമിയും മാനവ മനതാരും
മാറുമതിനായി കാത്തിരിക്കാം.

വിജീഷ്
12 പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത