ശ്രീ നാരായണവിലാസം എൽ.പി.എസ് വള്ളിയായി/അക്ഷരവൃക്ഷം/സുന്ദരിപ്പുഴയും കുരുവിപ്പെണ്ണും

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14513 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദരിപ്പുഴയും കുരുവിപ്പെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരിപ്പുഴയും കുരുവിപ്പെണ്ണും

സായംസന്ധ്യ... പക്ഷിമൃഗാദികൾ വെള്ളത്തിനായ് പുഴയിലേക്ക് നടന്നു വരുന്നു.പെട്ടെന്നാണ് കുരുവിപ്പെണ്ണ് ഒരു കാഴ്ച കണ്ടത്.നമ്മുടെ സുന്ദരി പുഴ കരയുകയാണ്.കുരുവിപ്പെണ്ണ് പുഴയോട് ചോദിച്ചു, എന്തുപറ്റി? നീ എന്തിനാണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നത്? കുരുവിപ്പെണ്ണിന്റെ ചോദ്യം കേട്ട് സുന്ദരി പുഴ പറ‍ഞ്ഞു.നിങ്ങൾ കാണുന്നില്ലേ എന്റെ ഇപ്പോഴത്തെ അവസ്ഥ.പണ്ട് ഞാൻ എത്ര മനോഹരിയായിരുന്നു.ഇപ്പോൾ എന്റെ അവസ്ഥ വളരെ ദയനീയമായിരിക്കുന്നു.പുഴയിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുന്നു,മലിനമായിരിക്കുന്നു.മണൽ തരികൾ നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു.നാട്ടിൻ പുറത്തു ജീവിക്കുന്നവരും എന്നെ കൊന്നുകൊണ്ടിരിക്കയാണ് കുരുവിപ്പെണ്ണേ.എന്നെ രക്ഷിക്കാൻ ഇനി ആ൪ക്കും സാധിക്കില്ല.

പ്ലാസ്റ്റിക്ക് കൂമ്പാരങ്ങൾ വലിച്ചെറി‍‍‍‍‍ഞ്ഞും ഫാക്ടറി മലിനീകരണങ്ങൾ പുറംതള്ളപ്പെട്ടും വൃക്ഷങ്ങൾ മുറിച്ചും മഴ ലഭിക്കാതെയായാൽ ഞാൻ ഇല്ലാതാകും.ഞാനില്ലാതായാൽ നിനക്കും മറ്റു ജീവജാലങ്ങൾക്കും ഭീഷണിയാണ്.അറിവുള്ളവ൪തന്നെയാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്. അ തിൽ എല്ലാം തന്നെ നശിക്കുമെന്ന് വിഢികളായ അവ൪ മനസിലാക്കുന്നില്ല.ഇതുകേട്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്നു കരുതി കുരുവിപ്പണ്ണും സങ്കടത്തിലായി.ഇതിലുടെ ഒരു കാര്യം മനസ്സിലായോ കൂട്ടുകാരേ...നാം തന്നെയാണ് നമ്മുടെ പരിസ്ഥിതിയെ ഇല്ലാതാക്കുന്നത്.പരിസ്ഥിതിയാണ് നമ്മുടെ ജീവവായു.അതു നശിച്ചാൽ നമ്മളില്ല.

സായ്ദേവ്.കെ.പി
മൂന്ന്.എ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ വള്ള്യായി
പാനൂ൪ ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ