ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ്19 | color=5 }} വെറും3 മാസങ്ങൾക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്19

വെറും3 മാസങ്ങൾക്കു മുൻപ് ചൈനയിൽ ആരംഭിച്ച കോവിഡ്19 രോഗം ലോകമെന്പാടും വ്യാപിച്ചിരിക്കുന്നു. ചൈനക്ക് പുറത്തു വളരെ മെല്ലെ യായിരുന്നു നവീന കൊറോണ യുടെ യാത്രയെങ്കിലും പോകെ പോകെ വേഗതയും വ്യാപന ശക്തിയും വർദ്ധിച്ചു. തുടക്കം തന്നെലോകാരോഗ്യ സംഘടനയും വൈറസ് രോഗങ്ങളിൽ പ്രാവീണ്യം നേടിയ സ്ഥാപനങ്ങളും ഇതൊരു ആഗോള പകർച്ച വ്യാപനം നിയന്ത്രിക്കാൻ നടപടിയെടുക്കണം എന്നും ഉപദേശിക്കുകയുണ്ടായി. ഇതെഴുതുമ്പോൾ(11 മാർച്ച്2020) 109 രാജ്യങ്ങളിലായി ലോകത്താകെ118234 വ്യക്തികളെ കോവിഡ് പനി ബാധിച്ചുവെന്നു റിപ്പോർട്ട് ചെയ്യപ്പെട്ടി രുന്നു.കഴിഞ്ഞ ഒരു നാളിൽ3121 പുതിയ രോഗികളുണ്ടായി.4 പുതിയ രാജ്യങ്ങളിൽ രോഗം കണ്ടെത്തി. ഇതിനകം15000 പേർ മരണപെട്ടു. അതായത് മരണത്തിന്റെ നിരക്ക് 3.26%ആ യിരിക്കുന്നു. തുടക്കത്തിൽ രോഗം നിരീഷിച്ചിരുന്ന വിദഗ്ധർ കരുതിയത് മരണ നിരക്ക് 2%ആയി പരിമിത പെടുമെന്നായിരുന്നു. ഇപ്പോൾ കാണുന്നത് അസന്തുലിതമായ മരണ സാധ്യത യാണ്. ചില രാജ്യങ്ങളിൽ മരണ സാധ്യത യേറുമ്പോൾ മറ്റു ചിലയിടത്തു വളരെ കുറഞ്ഞും കാണുന്നു. ഇതെല്ലാം ഇനിയും പഠിച്ചു വരുന്ന കാര്യങ്ങളാണ്. എന്നാൽ അവകാശ വാദങ്ങൾക്ക് അപ്പുറം ഉത്തരവാദിത്തമുള്ള നിർവധി ഏജൻസികൾ കൊറോണ കാര്യയ്ത്തിൽ അമൂല്യങ്ങളായ അറിവ് ശേഖരിച്ച് കഴിഞ്ഞു.. നിലവിൽ ലഭ്യമായ കൊറോണ വിഞ്ജാനം നമ്മെ അത്ഭുതപ്പെടുത്തും. കൊറോണ രോഗവും മരണവും ആയിട്ടുള്ള ബന്ധം ഇതിനകം ശക്തമായ പഠനങ്ങൾക്കുംവിദേയമായി. അതു കൊറോണ പ്രതിരോധ ത്തെയും അതിനോടുള്ള സമീപനത്തെയും ബാധിക്കുന്ന തു എങ്ങനെ എന്നു നോക്കാം.രോഗബാധിതർ ആയ 80%പേരും നിസാര രോഗവസ്ഥയോടെപോകുന്നു. രണ്ടു മുതൽ 4 ആഴ്ച ക്കുള്ളിൽ അവർക്ക് സ്വാതന്ത്ര്യ ജീവിതത്തിലേക്ക് തിരിച്ചു വരാം. പനി മാറി കഴിഞ്ഞാലും തുടർ ദിവസങ്ങളിലും വൈറസ് പോക്സിച്ചിൽ(virus shedding) ഉണ്ടാകുന്നതായി സംശയിക്കുന്നതിനാലാണ് 4 ആഴ്ച രോഗമുക്തിയായി നാം കാണുന്നത്

കൃഷ്ണവേണി D
4 ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം