നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
എല്ലാ ജീവജാലങ്ങളുടെയും സുഖകരമായ ജീവിതത്തിനു ഈ പരിസ്ഥിതി അത്യന്താപേക്ഷിതമാണ് . എന്നാൽ ഈ വസ്തുത ബോധപൂർവം മറന്നു കൊണ്ട് ദുരാഗ്രഹികളായ ചില മനുഷ്യർ പരിസ്ഥിതിയെ ചൂഷണം ചെയ്തു അതിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.വനങ്ങൾ വെട്ടി നശിപ്പിച്ചു മൃഗങ്ങളുടെയും ,പക്ഷികളുടെയും ആവാസവ്യവസ്ഥ നശിപ്പിക്കുകയും, ജലാശയങ്ങളിൽ നിന്ന് മണൽ വാരുകയും, പ്ലാസ്റ്റിൿപോലുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുകയും ചെയ്യുന്നതു വഴി ജലജീവികളെയും,ജലസസ്യങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുന്നു. പരിസ്ഥിതിയെ ഓർക്കാൻ പരിസ്ഥിതി ദിനം എന്ന ഒരുദിനം ആചരിച്ചാൽ മാത്രം പോരാ,അത് സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയും,ഉത്തരവാദിത്വവുമാണ് എന്ന് ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം.അല്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ നമ്മൾ മുൻവർഷങ്ങളിൽ കണ്ടതുപോലുള്ള മഹാപ്രളയമായും കൊടും വരൾച്ചയായും, ഇന്ന് നമ്മളെ വീട്ടിനുള്ളിൽ തളച്ചിട്ടിരിക്കുന്ന മഹാമാരിയായും നമ്മളെ പിന്തുടർന്നേക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ