നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി



ഇന്ന് നമ്മൾ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയമാണ് പരിസ്ഥിതി സംരക്ഷണം .എന്താണ് ഈ പരിസ്ഥിതി ?ദൈവം നമുക്ക് തന്ന ഒരു വരദാനമാണ് പരിസ്ഥിതി .അതിൽ തിങ്ങി നിറഞ്ഞു, ഫലങ്ങൾ കൊണ്ട് സമ്പന്നമായ മരങ്ങളും,പൂത്തുലഞ്ഞു ,കായ്കനികൾ സമ്മാനിക്കുന്ന കുറ്റിച്ചെടികളും ,വള്ളിച്ചെടികളുമുണ്ട്.ഓടിച്ചാടി നടക്കുന്ന ചെറുതും വലുതുമായ ധാരാളം മൃഗങ്ങളും,ആടിപ്പാടി രസിക്കുന്ന കിളികളും,അലറിപ്പായുന്ന തിരമാലകളോടുകൂടിയ കടലും ,കളകളമൊഴുകുന്ന പുഴകളും,അരുവികളും,അങ്ങനെ എല്ലാംകൂടി ഉൾകൊള്ളുന്ന വളരെ മനോഹരമായ ഒന്നാണ് നമ്മുടെ പരിസ്ഥിതി. എല്ലാ ജീവജാലങ്ങളുടെയും സുഖകരമായ ജീവിതത്തിനു ഈ പരിസ്ഥിതി അത്യന്താപേക്ഷിതമാണ് . എന്നാൽ ഈ വസ്തുത ബോധപൂർവം മറന്നു കൊണ്ട് ദുരാഗ്രഹികളായ ചില മനുഷ്യർ പരിസ്ഥിതിയെ ചൂഷണം ചെയ്തു അതിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.വനങ്ങൾ വെട്ടി നശിപ്പിച്ചു മൃഗങ്ങളുടെയും ,പക്ഷികളുടെയും ആവാസവ്യവസ്ഥ നശിപ്പിക്കുകയും, ജലാശയങ്ങളിൽ നിന്ന് മണൽ വാരുകയും, പ്ലാസ്റ്റിൿപോലുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുകയും ചെയ്യുന്നതു വഴി ജലജീവികളെയും,ജലസസ്യങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുന്നു. പരിസ്ഥിതിയെ ഓർക്കാൻ പരിസ്ഥിതി ദിനം എന്ന ഒരുദിനം ആചരിച്ചാൽ മാത്രം പോരാ,അത് സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയും,ഉത്തരവാദിത്വവുമാണ് എന്ന് ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം.അല്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ നമ്മൾ മുൻവർഷങ്ങളിൽ കണ്ടതുപോലുള്ള മഹാപ്രളയമായും കൊടും വരൾച്ചയായും, ഇന്ന് നമ്മളെ വീട്ടിനുള്ളിൽ തളച്ചിട്ടിരിക്കുന്ന മഹാമാരിയായും നമ്മളെ പിന്തുടർന്നേക്കാം.

കീർത്തന ഷിബു
7 ബി നിർമ്മല യു .പി .സ്കൂൾ ,ചെമ്പേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം