കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അനുഭവങ്ങൾ
കൊറോണക്കാലത്തെ അനുഭവങ്ങൾ
ഇന്നു നമ്മുടെ ലോകത്ത് വ്യാപിച്ച ഒരു മഹാമാരിയാണ് കൊറോണ.ചൈനയിൽ കണ്ടെത്തിയ രോഗം ലോകത്തിന്റെ നാനാഭാഗത്തും പടരുകയും കുറെ മനുഷ്യരുടെ മരണത്തിന് കാരണമാകുകയും ചെയ്തു. നമ്മുടെ കൊച്ചു കേരളത്തെയും കൊറോണ ബാധിച്ചു.കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഞങ്ങളുടെ വാർഷിക പരീക്ഷ മാറ്റി വച്ചിരുന്നു. മാർച്ച് കാലം ഞങ്ങൾക്ക് അവധി ആയിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ അവധി ആയിരുന്നിട്ടും എവിടെയും പോകാൻ കഴിഞ്ഞില്ല. അച്ഛനും ജോലിക്കു പോകാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അച്ഛന്റെ കൂടെ കളിക്കാൻ എനിക്കും ഏട്ടനും കഴിഞ്ഞു. കൊറോണക്കാലം ആയതിനാൽ ഈ വർഷത്തെ വിഷുവിന് അധികം ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. എവിടെയും പഠക്കങ്ങളുടെ ശബ്ദം ഉണ്ടായിരുന്നില്ല. വിഷുക്കോടി ഇല്ലാത്ത വിഷു ആയിരുന്നു. കടകൾ അടഞ്ഞു കിടന്നതിനാൽ അച്ഛൻ കുറച്ച് പച്ചക്കറികൾ സംഘടിപ്പിച്ചിരുന്നു.അമ്മ ചെറിയ സദ്യ ഉണ്ടാക്കിയിരുന്നു.വീടിനു പുറത്തിറങ്ങാനോ ബന്ധുക്കളെ സന്ദർശിക്കാനോ സാധിച്ചിരുന്നില്ല. കൊറോണ എന്ന മാരകരോഗത്തെ നമ്മുടെ നാട്ടിൽ നിന്നും വേഗം തുരത്താൻ നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ അനുഭവക്കുറിപ്പ് , ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം അനുഭവക്കുറിപ്പ് , ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 അനുഭവക്കുറിപ്പ് , ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ