സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/ഇങ്ങനെയെങ്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഇങ്ങനെയെങ്കിൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇങ്ങനെയെങ്കിൽ

ഇങ്ങനെയെങ്കിൽ അറിയില്ലയെങ്ങനെ
ഇനിയുള്ള കാലമീ ഭൂമിയിൽ
കാണുവാൻ കഴിവീല
ഭൂമി തൻ വേദന
കേൾക്കുവാൻ കരുത്തില്ല
ഭൂമിതൻ നൊമ്പരം
കാടില്ല പൂവിട്ട തരുക്കളില്ല
കാട്ടുപൂഞ്ചോലപാടുന്ന പാട്ടുമില്ല
കളി ചിരി ചൊല്ലുന്ന കാറ്റു പോലും
ദൂരെയെങ്ങോ പോയ് മറഞ്ഞിടുന്നു
ഇങ്ങനെയെങ്കിലറിയില്ലയെങ്ങനെ
ഇനിയുള്ള കാലമീ ഭൂമിയിൽ.....

അരികിലെ മലകൾ നിലംപൊത്തും
മുൻപെങ്കിലും ഒരറുതി വേണം
ഇല്ലെങ്കിൽ ഭൂമിതൻ
രൗദ്രഭാവത്താൽ
മഹാമാരിയായും പേമാരിയായും മാനവനെത്തേടി നാശമെത്തും
 

ജോയൽ ബാബു
9 C സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തായി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത