എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/നിലനിൽപ്

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിലനിൽപ്

"എടി ഞാൻ ഇറങ്ങുന്നു " "ചായ കുടിച്ചിട്ട് പോ മനുഷ്യാ" "വേണ്ട നേരമില്ല...ഞാൻ ഓഫീസിൽ ചെന്നിട്ട് കുടിച്ചോളാം." "മ്.....ഇന്ന് ഉച്ചക്ക്....."പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അയാൾ ലിഫ്റ്റിൽ കയറി ... "ഒരു റ്റാറ്റ പോലും പറയാതെ പോവാൻ അച്ഛനിത്ര തിരക്കെന്താ"?? ചിണുങ്ങികൊണ്ട് നയന അമ്മയോട് പരാതി പറഞ്ഞു "അതോ നയന മോൾക്ക് എന്നും അച്ഛൻ പലഹാരങ്ങളും മറ്റും വാങ്ങിതരാറില്ലേ..അതിന് വേണ്ടി പോണതാ മോൾടെ അച്ഛൻ" "അച്ഛൻ ഇങ്ങനെ ഓടണത് നമുക്ക് വേണ്ടിയല്ലേ" "പക്ഷെ ഇന്ന് എന്നോട് അച്ഛൻ മിണ്ടാതെയാ പോയത് " സാരമില്ല പോട്ടെ എന്നൊക്കെ പറഞ്ഞ് ഒരു വഴിക്ക് നയനയെ പറഞ്ഞു മനസ്സിലാക്കി സുമിത്ര അടുക്കളയിലേക്ക് പോയി.... കാറിൽ കയറി റോക്കറ്റ് വിട്ടതുപോലെ പോകുന്ന ഹരിയെ ഉറ്റു നോക്കി കൊണ്ട് നയന ജനലരികിൽ നിന്നു,ശേഷം അവൾ കളിക്കാൻ മുറിയിലേക്ക് പോയി.... റോഡ് ബ്ലോക്കായ ഹരി വണ്ടികൾക്കിടയിൽ കുടുങ്ങി. ലാപ്ടോപ്പ് നോക്കി മടുത്ത ഹരി കാറിന്റെ ഗ്ലാസ് തുറന്നു...... നിറയെ പുകചീളുകൾ അകത്തേക്ക്. കാരണം പ്ളാസ്റ്റിക് കത്തിക്കുന്നതാണ്.ഉച്ചയായിട്ടും തിരക്കൊഴിയാത്ത ഹരി ഊണ് കഴിക്കാൻ നിന്നില്ല.7.00മണി കഴിഞ്ഞപ്പോഴേക്കും ഹരി വീട്ടിലെത്തി അഞ്ചാറ് കവറുകൾ ഉണ്ടായിരുന്നു അയാളുടെ കൈയിൽ....അച്ഛനെ കണ്ട സന്തോഷത്തിൽ നയന ഓടിചെന്നു . ഹരി വളരെ ക്ഷീണിതരായിരുന്നു അയാൾ നേരെ കട്ടിലിൽ മറിഞ്ഞു. അത്താഴം കഴിച്ച് അവർ കിടന്നു. ഹരി ഉറങ്ങിയില്ല ഏകദേശം ഒരു 2 മണികഴിഞ്ഞപ്പോൾ ഹരി ആരും കാണാതെ അടുക്കളയിലെ മാലിന്യമെല്ലാം ഒരു കവറിലാക്കി റൂമിന് പുറത്തിറങ്ങി എന്നിട്ട് മതിൽ ചാടി ആ കവറുകൾ അടുത്തുള്ള പറമ്പിലേക്ക് എറിഞ്ഞിട്ടു.വന്നതു പോലെ തന്നെ തിരിച്ച് റൂമിലേക്ക് പോയി. ഹരി പതിവ് പോലെ എഴുന്നേറ്റ് ജോലിക്ക് പോയി. തിരികെ വന്നപ്പോൾ ഗ്ലാസ് തുറന്നിരുന്നു. പ്ളാസ്റ്റിക് കരിയുന്ന ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. തന്റ്റെ വീട്ടിലെ മാലിന്യമാണ് ഈ കത്തി വായു മലിനമാക്കുന്നതെന്ന് ഹരി അറിഞ്ഞിരുന്നില്ല. എന്നാൽ ആ മാലിന്യം പലതിനെയും തകർത്തു. അത് ഒരു ജനതയുടെ വിശ്വാസമാണ് ഇല്ലാതാക്കിയത്. അത്ര നല്ല അയൽക്കാർ ആയിരുന്നു പോളും നാരായണൻ പിള്ളയും. എന്നാൽ ഈ മാലിന്യ വസ്തുക്കൾ പോളാണ് നാരായണന്റെ പറമ്പിലേക്ക് ഇടുന്നത് എന്ന് നാരായണനും വിശ്വസിച്ചു. ആ മാലിന്യം കാരണം നാട്ടുകാർ മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തു. പ്രയോജനം ഒന്നുമില്ലങ്കിൽ സമരം ചെയ്യാൻ തീരൂമാനിച്ചു . അങ്ങനെ അവർ സമരം ചെയ്തു. അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. തെരുവ്നായ് പെരുകിയതിനാലാണ് സമരം വ്യാപിച്ചത്. അന്ന് ഹരിയും കുടുഃബവും പാർക്കിൽ പോയിരുന്നു. കളിച്ചുകൊണ്ടിരുന്ന മകളെ നോക്കി നിന്ന അമ്മയെ ശ്രദ്ധ തെറ്റി അകത്തേക്ക് കയറിയ നായ കടിച്ചു പേവിഷബാധയേറ്റ് പിടയുന്ന അമ്മയെ കണ്ട് നയന തല കറങ്ങി വീണു. നയനക്ക് മിഠായി വാങ്ങാൻ പോയ ഹരി വന്നപ്പോൾ കണ്ട കാഴ്ച അവനെ നടുക്കി കളഞ്ഞു.രണ്ടു പേരേയും ഹരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമിത്ര മരണപ്പെട്ടു. നയനക്ക് ശ്വാസകോശത്തിൽ അസുഖം അവസാന സ്റ്റേജാണ്. ഓപ്പറേഷൻ ചെയ്താൽ മാറും പക്ഷേ പണം. എല്ലാം നഷ്ടപ്പെട്ടു എന്ന ഭ്രാന്തമായ ചിന്തയിൽ ഹരിയും ആ കുഞ്ഞിനെ തനിച്ചാക്കി സുമിത്ര പോയിടത്തേക്ക് പോയി. ഇതേ സമയം ഹരി ചെയ്ത കുറ്റത്തിന് പോളിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.6 മാസം തടവ്. ഇതൊന്നും താങ്ങാൻ പറ്റാതെ പോളിന്റ്റെ മകൾ ടെസ്സ ആത്മഹത്യ ചെയ്തു. 6 മാസത്തിനു ശേഷം ശിക്ഷ കഴിഞ്ഞിറങ്ങിയ പോളിനെ കാത്തിരുന്നത് ടെസ്സയുടെ കല്ലറയാണ്. പള്ളിയുടെ സമീപത്താണ് ഹരിയേയും സുമിത്രയേയും അടക്കിയിരുന്നത്. അവിടെ ആ കുഞ്ഞ് മരണത്തോട് മല്ലിടുന്ന നയന നിൽപ്പുണ്ടായിരുന്നു പോൾ അവളിൽ ടെസ്സയെ കണ്ടു പോൾ അവളുടെ ഓപ്പറേഷൻ നടത്തി ശേഷം അവൾ പോളിന്റെയും ഭാര്യയുടെയും മകളായി ജീവിച്ചു. അവൾ ഒരു വലിയ പരിസ്ഥിതി സംരക്ഷകയായി മാറി

പ്രകൃതിയെ ഇല്ലാതാക്കുമ്പോൾ ജീവന്റെ നിലനിൽപ്പു കൂടിയാണ് തകരുന്നത്

ഗംഗ ഉണ്ണിക്കൃഷ്ണൻ
9 E എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ