സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അകറ്റിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകറ്റിടാം കൊറോണയെ

കൊറോണയെ നാം ഭയക്കേണ്ട
നാം ഭയന്ന് മാറേണ്ട
ജാഗരൂകരാകുവിൻ
 നീങ്ങി നീങ്ങി നിൽക്കുവിൻ
 നാമിന്ന് അകന്നു നിന്നിടാഞ്ഞാൽ
 നാളെ നാം എന്നെന്നേക്കുമായി അകലും
വൃദ്ധരും അതും നമ്മുടെ കുഞ്ഞുങ്ങളും
 ശ്രദ്ധിക്കണം വേണ്ട പോലെ
മാലാഖ മാരായ നഴ്സുമാരെ
 നമിക്കണം നാം എന്നും എന്നും
 നിയമപാലകരെയും നമ്മൾ
മറന്നീടല്ലേ കൂട്ടുകാരെ
ഇന്നു നാം നാം ജാഗരൂകരായാൽ
തൂത്തെറിയാം ഈ കൊറോണയെ
ഇന്ന് നാം അകലം പാലിക്കുകിലും
മറന്നീടല്ലെ നാം ബന്ധങ്ങളെ
വീട്ടിൽ നിന്നും പുറത്തിറങ്ങുമെങ്കിൽ
മുഖം മൂടി വയ്ക്കാൻ മറന്നീടല്ലെ
കൈ കഴുകുവാനും ശുചിത്വമോടെ നടന്നീടാനും മറന്നീടല്ലെ
കൊറോണ മൂലം നാടു നീങ്ങിയ
ലോകരെയൊന്നാകെ നമിച്ചീടാം
ലോകത്ത് നിന്നും ഈ കൊറോണീയ
ഒന്നായി നിന്ന് തോല്പിച്ചിടാം
ലോകർക്കാകമാനം സന്തോഷങ്ങൾ
കൈവരുവാൻ നമുക്ക്‌ പ്രാർത്ഥിച്ചീടാം
ഇന്ന് നാം ജാഗരൂകരായാൽ
അകറ്റിടാം കൊറോണയെ .

മുഹമ്മദ് അഫ്ഫാൻ
5 A സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത