എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട/അക്ഷരവൃക്ഷം/ചിന്നന്റെ പിടിവാശി
ചിന്നന്റെ പിടിവാശി
കോരിച്ചൊരിയുന്ന മഴ..... ചിന്നനാന ജനലിലൂടെ പുറത്തേക്ക് നോക്കി. അമ്മ ഇതുവരെയും എത്തിയിട്ടില്ല. പിടിവാശിക്കാരനായ തന്റെ ആഗ്രഹം സാധിക്കാൻ അമ്മ അക്കരെക്കാട്ടിൽ മുളങ്കൂമ്പ് ശേഖരിക്കാൻ പോയതല്ലേ !! അതോർത്തപ്പോൾ അവന് സങ്കടം സഹിക്കാനായില്ല . അനുനിമിഷം മഴയുടെ ശക്തി കൂടിക്കൊണ്ടിരുന്നു . എങ്ങും കൂരിരുട്ട് . ഇതുവരെയും അമ്മയെ കണ്ടില്ല . വിദൂരതയിലേക്ക് നോക്കി നിന്ന അവൻ മിന്നൽ വെളിച്ചത്തിൽ ഒരു കാഴ്ചകണ്ടു!!! ആരോ പുഴയിലൂടെ പതുക്കെ പതുക്കെ നീന്തി വരുന്നു. ഉയർത്തിപ്പിടിച്ചിരിക്കുന്ന തുമ്പിക്കൈയിൽ എന്തോ ഉണ്ടെന്ന് അവൻ മനസ്സിലാക്കി . ചിന്നൻ പുറത്തേക്ക് ഓടി. ആകെ അവശയായ അമ്മയുടെ തുമ്പിക്കൈയിൽ കുറെ മുളങ്കൂമ്പുകൾ കണ്ടതും ചിന്നൻ ഉറക്കെ ഉറക്കെ കരയാൻതുടങ്ങി. തന്റെപിടിവാശിയാണ് അമ്മയെ ഈഅവസ്ഥയിലാക്കിയതെന്ന കുറ്റബോധം അവനുണ്ടായി. പിന്നീടൊരിക്കലും ചിന്നൻ ഒന്നിനും വാശിപിടിച്ചിട്ടില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ