എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട/അക്ഷരവൃക്ഷം/ചിന്നന്റെ പിടിവാശി

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നന്റെ പിടിവാശി

കോരിച്ചൊരിയുന്ന മഴ..... ചിന്നനാന ജനലിലൂടെ പുറത്തേക്ക് നോക്കി. അമ്മ ഇതുവരെയും എത്തിയിട്ടില്ല. പിടിവാശിക്കാരനായ തന്റെ ആഗ്രഹം സാധിക്കാൻ അമ്മ അക്കരെക്കാട്ടിൽ മുളങ്കൂമ്പ് ശേഖരിക്കാൻ പോയതല്ലേ !! അതോർത്തപ്പോൾ അവന് സങ്കടം സഹിക്കാനായില്ല . അനുനിമിഷം മഴയുടെ ശക്തി കൂടിക്കൊണ്ടിരുന്നു . എങ്ങും കൂരിരുട്ട് . ഇതുവരെയും അമ്മയെ കണ്ടില്ല . വിദൂരതയിലേക്ക് നോക്കി നിന്ന അവൻ മിന്നൽ വെളിച്ചത്തിൽ ഒരു കാഴ്ചകണ്ടു!!! ആരോ പുഴയിലൂടെ പതുക്കെ പതുക്കെ നീന്തി വരുന്നു. ഉയർത്തിപ്പിടിച്ചിരിക്കുന്ന തുമ്പിക്കൈയിൽ എന്തോ ഉണ്ടെന്ന് അവൻ മനസ്സിലാക്കി . ചിന്നൻ പുറത്തേക്ക് ഓടി. ആകെ അവശയായ അമ്മയുടെ തുമ്പിക്കൈയിൽ കുറെ മുളങ്കൂമ്പുകൾ കണ്ടതും ചിന്നൻ ഉറക്കെ ഉറക്കെ കരയാൻതുടങ്ങി. തന്റെപിടിവാശിയാണ് അമ്മയെ ഈഅവസ്ഥയിലാക്കിയതെന്ന കുറ്റബോധം അവനുണ്ടായി. പിന്നീടൊരിക്കലും ചിന്നൻ ഒന്നിനും വാശിപിടിച്ചിട്ടില്ല.

കൃഷ്ണമയൂഘ
3 A എം എം എം ജി എൽ പി എസ് നെടുങ്ങണ്ട
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ