ഉള്ളടക്കത്തിലേക്ക് പോവുക

വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13386 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്
<poem>

ലോകം മുഴുവൻ ഭീതിയിലാക്കാൻ

വന്നൊരു കുഞ്ഞൻ വൈറസ്

സാമ്രാജ്യത്വ ശക്തികളെല്ലാം

മുട്ടുമടക്കി നിൻ മുന്നിൽ

മാനംമുട്ടെ വീമ്പു പറഞ്ഞു

അഹങ്കരിച്ചൊരു മാനുഷൻ

വിറങ്ങലിച്ചു വൈറസിൻ

ഭീകര താണ്ഡവം തൻ മുന്നിൽ

ലോകരെല്ലാം ഒതുങ്ങി കൂടി

തന്നുടെ നാലു ചുമരിന്നുള്ളിൽ

പടുത്തുയർത്താം പുതിയൊരു ലോകം

നാമൊന്നായ് അണിച്ചേർന്നാൽ

ഒറ്റക്കെട്ടായ് ഒരു മനസോടെ

ജാഗ്രതയോടെ സർക്കാരും

തുരത്തിടും നാം അതിജീവിക്കും

പുത്തനുണർവായ് ഉണർന്നെണീക്കും


ആര്യനന്ദ .കെ
5E വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത