ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ജാഗ്രത
വ്യക്തിശുചിത്വം
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കാൻ കഴിയും.കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക.പൊതുസ്ഥല സമ്പർക്കത്തിനുശേഷം കൈയുടെ മുകളിലും വിരലിന്റ ഇടയിലും എല്ലാം സോപ്പിട്ടു വെള്ളം ഉപയോഗിച്ച് ഇരുപത് സെക്കറ്റ് നേരത്തേക്കെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ മറയ്ക്കുക. ഉയർന്ന നിലവാരമുള്ള മാസ്ക് ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റെസർ ഉപയോഗിച്ച് വൃത്തിയാക്കുന്നതും കൊറോണ പോലുള്ള രോഗാണുബാധകൾ ചെറുക്കും നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും.ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി വരുത്തണം.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക.ഫസ്റ്റ് ഫുഡും,കൃത്രിമ ആഹാരവും ഒഴിവാക്കണം.ഉപ്പ്,പഞ്ചസാര,എണ്ണ ,കൊഴുപ്പ് എന്നിവ കുറയ്ക്കുക.വ്യായാമവും വിശ്രമവും ആവശ്യം. ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ല.രാത്രി ഭക്ഷണം കുറക്കണം. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടങ്കിൽ ഒരു ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ